Quantcast

വനംവകുപ്പിൽ യൂണിഫോം പരിഷ്കരണത്തിന് നീക്കം; കരട് തയ്യാറായി

യൂണിഫോമിൽ കാലാനുസൃത മാറ്റങ്ങൾ വരുത്താനും ജീവനക്കാരുടെ മനോവീര്യം ഉയർത്താനുമാണ് ലക്ഷ്യമിടുന്നതെന്നാണ് വിശദീകരണം

MediaOne Logo

Web Desk

  • Updated:

    1 Dec 2023 5:18 AM

Published:

1 Dec 2023 4:30 AM

forest department
X

തിരുവനന്തപുരം: വനംവകുപ്പിൽ യൂണിഫോം പരിഷ്കരണത്തിന് നീക്കം.വിവിധ തസ്തികളിലെ യൂണിഫോം പരിഷ്കരിക്കും. യൂണിഫോമിൽ കാലാനുസൃത മാറ്റങ്ങൾ വരുത്താനും ജീവനക്കാരുടെ മനോവീര്യം ഉയർത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് വിശദീകരണം. വർഷങ്ങൾക്ക് ശേഷമാണ് വനംവകുപ്പിൽ യൂണിഫോം പരിഷ്കരണത്തിന് നീക്കം നടക്കുന്നത്. പുതിയ മാറ്റങ്ങളുടെ കരട് തയ്യാറായി കഴിഞ്ഞിരിക്കുന്നു.

റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികകളിലുള്ളവരുടെ യൂണിഫോമിലാണ് മാറ്റങ്ങൾ ഉണ്ടാവുക. തസ്തിക തിരിച്ചറിയുന്ന നിലയിൽ ഷോൾഡർ ബാഡ്ജിൽ മാറ്റങ്ങൾ വരും. തസ്തികയ്ക്ക് അനുസരിച്ച് വിവിധ നിറങ്ങളിലുള്ള ബോർഡറും വനംവകുപ്പിന്റെ എംബ്ലവും ഷോൾഡർ ബാഡ്ജിൽ ഉൾപ്പെടുത്തും. പുതിയ ആം ബാഡ്ജും നിലവിൽ വരും.

ഗ്രേഡ് പ്രമോഷൻ ലഭിച്ചവരെയും വിവിധ തസ്തികകളിലുള്ളവരെയും തിരിച്ചറിയുന്ന രീതിയിൽ പരിഷ്കരിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ട ചർച്ചയിൽ സംഘടനകൾ എല്ലാം അനുകൂല നിലപാടാണ് സ്വീകരിച്ചത്. പരിഷ്കരണത്തിൽ നിന്ന് ഒഴിവാക്കിയതിൽ ഡ്രൈവർമാരുടെ സംഘടനയ്ക്ക് അതൃപ്തിയുണ്ട്.


TAGS :

Next Story