Quantcast

വയനാട് ദുരന്തത്തില്‍ കേന്ദ്രം പണം ചോദിക്കുന്നത് സംസ്ഥാനത്തെ പരിഹസിക്കുന്നതിന് തുല്യം: വിഡി സതീശൻ

മുനമ്പം വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാറെന്നും സതീശൻ

MediaOne Logo

Web Desk

  • Updated:

    2024-12-14 12:25:26.0

Published:

14 Dec 2024 12:08 PM GMT

wayanad disaster, വിഡി സതീശൻ, VD satheesan
X

വിഡി സതീശൻ

വയനാട്: വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തെ പരിഹസിക്കുകയാണെന്ന് വിഡി സതീശൻ. വയനാട് ദുരന്തത്തിൽ പാക്കേജ് തരാതെ പണം ചോദിക്കുന്നത് കേരളത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. സംസ്ഥാനത്തിന് അർഹതപ്പെട്ട പണം തരാതിരിക്കുകയും, ഹെലികോപ്റ്റർ ഇറക്കിയതിന്റെ പണം ആവശ്യപ്പെടുകയും ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും വിഡി സതീശൻ പറഞ്ഞു.

"ഞങ്ങൾ കേന്ദ്രനടപടിയെ ശക്തമായി എതിർക്കുന്നു. ഇത് സംസ്ഥാന സർക്കാരിന്റെ മാത്രം ഉത്തരവാദിത്വം അല്ല. കേന്ദ്രത്തിന്റെ കൂടെ ഉത്തരവാദിത്വമാണ്. ഇങ്ങനെ ദുരന്തമുണ്ടായ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം പണം കൊടുത്തിട്ടുണ്ട്. വിശദമായ കണക്ക് കൊടുത്തിട്ടില്ലെന്ന് കേന്ദ്രം പറയുന്നു. കണക്ക് കൊടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. അവർ എത്രയും പെട്ടെന്ന് അത് ഭംഗിയായി കൊടുക്കട്ടെ. പക്ഷെ കണക്ക് നൽകാതെ തന്നെ ഇന്ത്യയിലെ പല സംസ്ഥാനങ്ങൾക്കും താത്കാലികമായി കേന്ദ്രം പണം നൽകിയിട്ടുണ്ട്. ആ പണം പോലും കേരളത്തിന് അനുവദിച്ചിട്ടില്ല," പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കേന്ദ്രനടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാറാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.വിഷയത്തിൽ സംഘപരിവാറിന് കേരളത്തിലെ രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കുക എന്ന അജണ്ടയാണ്. മുനമ്പം വിഷയത്തിൽ യുഡിഎഫിന് ഏകാഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story