കാട്ടുപോത്ത് ആക്രമണത്തിന്റെ പേരിൽ അനാവശ്യ വിവാദമുണ്ടാക്കുന്നു: മന്ത്രി എ.കെ ശശീന്ദ്രൻ
വിഷയത്തിൽ കെ.സി.ബി.സിയുടെ പ്രതികരണം പ്രകോപനപരമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
കോഴിക്കോട്: എരുമേലിയിലെ കാട്ടുപോത്ത് ആക്രമണത്തിന്റെ പേരിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കൃത്യതയോടെയാണ് വനംവകുപ്പ് പ്രവർത്തിക്കുന്നത്. കാട്ടുപോത്ത് ആക്രമണം ഇനി ഉണ്ടാവാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വിഷയത്തിൽ കെ.സി.ബി.സിയുടെ പ്രതികരണം പ്രകോപനപരമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കെ.സി.ബി.സി ഉത്തരവാദിത്തമുള്ള സംഘടനയാണ്. ഇത്തരം പ്രതികരണം അവരുടെ പാരമ്പര്യത്തിന് ചേർന്നതാണോ എന്ന് ആലോചിക്കണം. മരിച്ചുപോയവരെ അവഹേളിക്കുന്ന ക്രൂരമായ നിലപാടുകളാണ് ചിലർ സ്വീകരിക്കുന്നത്. മൃതദേഹംവെച്ചുള്ള വിലപേശലിൽനിന്ന് പിൻമാറണമെന്നും മന്ത്രി പറഞ്ഞു.
കണമലയിൽ കാട്ടുപോത്ത് ആക്രമണത്തിൽ രണ്ടുപേർ മരിച്ചതുമായി ബന്ധപ്പെട്ട് നിയമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കാഞ്ഞിരപ്പള്ളി ബിഷപ്പ് രംഗത്ത് വന്നിരുന്നു. മനുഷ്യന്റെ സുരക്ഷക്ക് യാതൊരു സംരക്ഷണവും നൽകാത്ത നിയമം മാറ്റണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. വന്യജീവി നിയമത്തിൽ മാറ്റം വരുത്തണമെന്നും അടിയന്തര സാഹചര്യത്തിൽ ആക്രമിക്കാൻ വരുന്ന മൃഗത്തെ വെടിവെക്കാൻ പോലും നിയമമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Adjust Story Font
16