'അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ'; യു.ആർ പ്രദീപ്
'വോട്ട് ചെയ്തതിന് ശേഷം മറ്റ് പോളിങ് സ്റ്റേഷനുകളിൽ സന്ദർശനം നടത്തും'
തൃശൂർ: പോളിങ് ദിനം വിജയപ്രതീക്ഷ പങ്കുവെച്ച് ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപ്. 'പരമാവധി വോട്ടർമാരെ കാണാൻ ശ്രമം നടത്തിയിട്ടുണ്ട്. അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. കടുത്ത മത്സരം ഉണ്ടെന്ന് അനുഭവപ്പെട്ടിട്ടില്ല. വോട്ട് ചെയ്തതിന് ശേഷം മറ്റ് പോളിങ് സ്റ്റേഷനുകളിൽ സന്ദർശനം നടത്തും.'- പ്രദീപ് പറഞ്ഞു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ 77.4 ശതമാനമായിരുന്നു പോളിങ്. ചേലക്കരയില്‍ രമ്യാ ഹരിദാസാണ് കോൺഗ്രസ് സ്ഥാനാർഥി. കെ. രാധാകൃഷ്ണൻ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കര വോട്ടെടുപ്പിലേക്കെത്തിയത്. ആറ് സ്ഥാനാർഥികളാണ് ചേലക്കരയിൽ ജനവിധി തേടുന്നത്.
Next Story
Adjust Story Font
16