Quantcast

'സനാതന ധർമത്തെ അവഹേളിക്കുന്ന ശ്രമങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിന്തിരിയണം': വി. മുരളീധരൻ

'വിവാദ പ്രസ്താവന പിൻവലിക്കാത്ത മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഹിന്ദു സമൂഹത്തെ അവഹേളിക്കുന്നു'

MediaOne Logo

Web Desk

  • Published:

    4 Jan 2025 11:03 AM GMT

v muraleedharan
X

എറണാകുളം: സനാതന ധർമത്തെ അവഹേളിക്കുന്ന ശ്രമങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിന്തിരിയണമെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. 'മുഖ്യമന്ത്രി അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുത്. വിവാദ പ്രസ്താവന പിൻവലിക്കാത്ത മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഹിന്ദു സമൂഹത്തെ അവഹേളിക്കുന്നു. സനാതനധർമത്തെ അശ്ലീലം എന്ന് വിശേഷിപ്പിച്ച എം വി ഗോവിന്ദന് ഹൈന്ദവ വിശ്വാസങ്ങളോട് വെറുപ്പാണ്.' - മുരളീധരൻ പറഞ്ഞു.

ദീപിക എഡിറ്റോറിയൽ വിഷയത്തിൽ താൻ പത്രം കണ്ടില്ലെന്നും വി. മുരളീധരൻ പറഞ്ഞു. എല്ലാ മാധ്യമങ്ങൾക്കും അവരുടെതായ അഭിപ്രായമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ക്രൈസ്തവർക്കെതിരായ അക്രമം കുത്തനെ വർധിച്ചിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വെറുപ്പ് പടർത്തുന്നവർക്ക് കേന്ദ്രത്തിന്‍റെ പിന്തുണയുണ്ടെന്നു'മായിരുന്നു ദീപികയിലെ ലേഖനത്തിലുണ്ടായിരുന്നത്.

കലൂർ നൃത്ത പരിപാടിയിൽ ഉണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും ജിസിഡിഎ ചെയർമാനെ മാറ്റി നിർത്തി വിജിലൻസ് അന്വേഷണം നടത്തണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story