ബസ് അപകടം: വിദ്യാർഥികളുടെ മരണത്തിൽ അനുശോചിച്ച് രണ്ട് പഞ്ചായത്തുകളിൽ ഹർത്താൽ
ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജുവും പറഞ്ഞു. അപകടസമയത്ത് ബസ് 97.27 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്.
പാലക്കാട്: വടക്കഞ്ചേരിയിൽ ബസ് അപകടത്തിൽ വിദ്യാർഥികൾ മരിച്ചതിന്റെ ദുഃഖസൂചകമായി രണ്ട് പഞ്ചായത്തുകളിൽ ഹർത്താൽ. മുളന്തുരുത്തി, തിരുവാണിയൂർ പഞ്ചായത്തുകളിലാണ് ഉച്ചക്ക് ശേഷം ഹർത്താൽ ആചരിക്കുക. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജുവും പറഞ്ഞു. അപകടസമയത്ത് ബസ് 97.27 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. അമിത വേഗതയിൽ എത്തിയ ടൂറിസ്റ്റ് ബസ് വാളയാർ വടക്കഞ്ചേരി മേഖലയിലെ അഞ്ചുമൂർത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് കാറിനെ മറികടക്കാൻ ശ്രമിക്കവേയാണ് കെഎസ്ആർടിസി ബസിന്റെ പിന്നിലിടിച്ചത്.
Next Story
Adjust Story Font
16