വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു
വർക്കല പുല്ലിനിക്കോട് സ്വദേശി സുനിൽദത്ത്(54) ആണ് വെട്ടേറ്റ് മരിച്ചത്.

തിരുവനന്തപുരം: വർക്കലയിൽ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. വർക്കല പുല്ലിനിക്കോട് സ്വദേശി സുനിൽദത്ത്(54) ആണ് വെട്ടേറ്റ് മരിച്ചത്. സുനിൽദത്തിന്റെ സഹോദരീ ഭർത്താവ് ഷാനിയും സുഹൃത്തുക്കളുമാണ് അക്രമിച്ചത്. സുനിൽദത്തിന്റെ സഹോദരി ഉഷാകുമാരിക്കും വെട്ടേറ്റു. തല്ക്ക് വെട്ടേറ്റ ഉഷാ കുമാരി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഉഷാ കുമാരിയും ഭർത്താവ് ഷാനിയും അകന്നു കഴിയുകയായിരുന്നു. ഇതിനെ തുടർനുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
Next Story
Adjust Story Font
16