Quantcast

വർക്കല തീ പിടുത്തം: തീ പടർന്നത് സ്വിച്ച് ബോർഡിൽ നിന്ന്

വർക്കലയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരായിരുന്നു മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-03-29 11:24:50.0

Published:

29 March 2022 10:53 AM GMT

വർക്കല തീ പിടുത്തം: തീ പടർന്നത് സ്വിച്ച് ബോർഡിൽ നിന്ന്
X

തിരുവനന്തപുരം: വർക്കല തീ പിടുത്തത്തിന് കാരണം കാർ പോർച്ചിലെ സ്വിച്ച് ബോർഡിലെ സ്പാർക്കെന്ന് ഫയർഫോഴ്‌സിന്റെ റിപ്പോർട്ട്. കേബിൾ വഴി തീ ഹാളിലേക്ക് പടർന്നു. തുടർന്ന് ഹാളിലെ തീയുടെ പുക മുറികളിലെല്ലാം നിറയുകയായിരുന്നു. ജനലിലൂടെ തീ പുറത്തെത്തിയാണ് പോർച്ചിലെ ബൈക്കുകൾ കത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു

വർക്കലയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരായിരുന്നു മരിച്ചത്. പ്രതാപൻ (62), ഭാര്യ ഷേർളി (53), ഇളയമകൻ അഖിൽ (25), മരുമകൾ അഭിരാമി (24) അഭിരാമിയുടെ എട്ടുമാസം പ്രായമുള്ള കുട്ടി റയാൻ എന്നിവരാണ് മരിച്ചത്.

തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്. ബൈക്കിൽ നിന്ന് തീ പടർന്നല്ല അപകടം ഉണ്ടായതെന്ന് ഫയർഫോഴ്‌സ് ഓഫീസർ നൗഷാദ് നേരത്തെ മീഡിയവണിനോട് പറഞ്ഞിരുന്നു.

TAGS :

Next Story