Quantcast

വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ടു വിദ്യാർത്ഥി മരിച്ചു

പാലക്കാട് ഐ.ഐ.ടി കോളജില്‍നിന്ന് വിനോദയാത്രയ്‍ക്കെത്തിയ വിദ്യാര്‍ത്ഥി സംഘത്തിലുണ്ടായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശി സാൻവിക് ആണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-02-18 16:53:38.0

Published:

18 Feb 2024 3:47 PM GMT

വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ടു വിദ്യാർത്ഥി മരിച്ചു
X

തിരുവനന്തപുരം: വർക്കല കാപ്പിൽ ബീച്ചിൽ വിനോദയാത്രയ്‍ക്കെത്തിയ വിദ്യാര്‍ത്ഥി തിരയിൽപ്പെട്ടു മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി സാൻവിക്(21) ആണ് മരിച്ചത്. കുളിക്കുന്നതിനിടയിലായിരുന്നു സംഭവം.

ഇന്നു വൈകീട്ട് ഏഴു മണിയോടെയാണ് അപകടം. പാലക്കാട് ഐ.ഐ.ടി കോളജ് വിദ്യാർത്ഥിയാണ് സാൻവിക്. കോളജിലെ 14 പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘത്തോടൊപ്പമാണ് സാന്‍വിക്കും ഇവിടെയെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സുഭാഷ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

TAGS :

Next Story