ഗവർണർ ഉദ്ഘാടകനായ സനാതനധർമ സെമിനാറിൽ നിന്ന് വിട്ടുനിന്ന് വി.സി
ആരോഗ്യ കാരണങ്ങൾ മൂലമാണ് പങ്കെടുക്കാത്തതെന്നാണ് ഡോ. എം.കെ ജയരാജിന്റെ വിശദീകരണം.
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന സനാതന ധർമ ചെയറിൻ്റെ സെമിനാറിൽ നിന്ന് വിട്ടുനിന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ. വി.സി ഡോ. എം.കെ ജയരാജ് ആണ് സെമിനാറിൽ അധ്യക്ഷത വഹിക്കേണ്ടത്. ആരോഗ്യ കാരണങ്ങൾ മൂലമാണ് പങ്കെടുക്കാത്തതെന്നാണ് ഡോ. എം.കെ ജയരാജിന്റെ വിശദീകരണം.
അതേസമയം, വി.സി എത്താത്തതിനെ സ്വാമി ചിന്ദാനന്ദ പുരി വിമർശിച്ചു. ഗവർണർ പങ്കടുക്കുന്ന സെമിനാറിൽ വി.സി അധ്യക്ഷത വഹിക്കുന്നതാണ് കീഴ്‌വഴക്കമെന്നും ആരോഗ്യ പ്രശ്നമുണ്ടെങ്കിൽ പി.വി.സിയെ അയക്കാറുണ്ടെന്നും ചിദാനന്ദപുരി പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാൻ വന്നതിന് ശേഷമാണ് ഗവർണർ പദവിയുടെ വില ജനങ്ങൾ തിരിച്ചറിഞ്ഞതെന്നും ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. സെമിനാറിൽ ഗവർണറാണ് ഉദ്ഘാടകൻ.
എസ്എഫ്ഐ പ്രതിഷേധത്തിനിടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെമിനാർ ഹാളിലെത്തിയത്. നേരത്തെ നിശ്ചയിച്ചതുപോലെ നാല് മണിക്ക് തന്നെ ഗവർണർ സെമിനാർ ഹാളിൽ പ്രവേശിച്ചു. ഗസ്റ്റ് ഹൗസിനും സെമിനാർ ഹാളിനും പുറത്ത് വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഗവർണർ ഹാളിലെത്തിയത്.
Adjust Story Font
16