'മനസ്സ് പതറുമ്പോൾ കൈവിറച്ചുപോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല'; ഗവർണർക്ക് വി.സിയുടെ മറുപടി
രാഷ്ട്രപതിക്ക് ഡീ ലിറ്റ് നൽകേണ്ടെന്ന് സിൻഡിക്കേറ്റ് തീരുമാനിച്ചതായി അറിയിച്ച് വി.സി നേരത്തെ ഗവർണർക്ക് കത്തയച്ചിരുന്നു.
തന്റെ കത്തിലെ ഭാഷയെ പരിഹസിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വി.പി. മഹാദേവൻ പിള്ള. ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങ്ങും തെറ്റാതിരിക്കാൻ പരമാവധി ജാഗരൂകനാണെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.
'ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങ്ങും തെറ്റാതിരിക്കാൻ ഞാൻ പരമാവധി ജാഗരൂകനാണ്. മനസ്സ് പതറുമ്പോൾ കൈവിറച്ചുപോകുന്ന സാധരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരുഭൂതൻമാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ പ്രതികരണത്തിനില്ല'- വി.സി പറഞ്ഞു.
രാഷ്ട്രപതിക്ക് ഡീ ലിറ്റ് നൽകേണ്ടെന്ന് സിൻഡിക്കേറ്റ് തീരുമാനിച്ചതായി അറിയിച്ച് വി.സി നേരത്തെ ഗവർണർക്ക് കത്തയച്ചിരുന്നു. കത്തിലെ ഭാഷ കണ്ട് ഞെട്ടിപ്പോയെന്നായിരുന്നു ഗവർണറുടെ പ്രതികരണം. ഇതിന് പരോക്ഷ മറുപടിയാണ് വി.സിയുടെ വാർത്താക്കുറിപ്പ്.
Next Story
Adjust Story Font
16