മീഡിയവൺ: സുപ്രിംകോടതി സ്റ്റേ എല്ലാം നശിച്ചിട്ടില്ലെന്നതിന്റെ തെളിവ്- വി.ഡി സതീശൻ
സീൽഡ് കവറിൽ കൊടുത്തതിന്റെ കോപ്പി മീഡിയവണിന് കൊടുക്കണം. അത് സ്വാഭാവിക നീതിക്കുള്ള നടപടിക്രമങ്ങളാണ്. ആരോപണങ്ങൾ പ്രതിരോധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.
മീഡിയവൺ വിലക്ക് നീക്കിയ സുപ്രിംകോടതി സ്റ്റേ എല്ലാം നശിച്ചിട്ടില്ലെന്നതിന്റെ തെളിവ് കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്ത് വില കൊടുത്തും ഒന്നിച്ച് നിന്ന് സ്വാതന്ത്യം സംരക്ഷിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് ഫോറം ഫോർ മീഡിയ ഫ്രീഡത്തിന്റെ ബഹുജന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രീഡം ഓഫ് സിപീച്ച് ആൻഡ് എക്‌സ്പ്രഷൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എല്ലാം ഉള്ളതാണ്. അവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതെന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. അത് സീൽഡ് കവറിലല്ല കൈകാര്യം ചെയ്യേണ്ടത്. സീൽഡ് കവർ ഭരണഘടനക്ക് വിരുദ്ധമാണ്. സീൽഡ് കവറിൽ കൊടുത്തതിന്റെ കോപ്പി മീഡിയവണിന് കൊടുക്കണം. അത് സ്വാഭാവിക നീതിക്കുള്ള നടപടിക്രമങ്ങളാണ്. ആരോപണങ്ങൾ പ്രതിരോധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ അടങ്ങുന്ന ബഞ്ചാണ് മീഡിയവൺ വിലക്ക് നീക്കി ഇടക്കാല ഉത്തരവിറക്കിയത്. ചാനലിന് മുമ്പുണ്ടായിരുന്നതുപോലെ പ്രവർത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു. ചാനലിന് വിലക്കേർപ്പെടുത്തുന്നതിനുള്ള സുരക്ഷാ ആശങ്കകൾ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ഫയലുകൾ പരിശോധിച്ച ശേഷമാണ് വിലക്ക് സ്റ്റേ ചെയ്തത്. സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മിഡീയവണിന്റെ ആവശ്യത്തിലാണ് ബഞ്ച് ഇന്ന് വാദം കേട്ടത്. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ മീഡിയവൺ സമർപ്പിച്ച ഹർജി മാർച്ച് പത്തിനാണ് സുപ്രിംകോടതി പരിഗണിച്ചത്. ചൊവ്വാഴ്ച വിശദമായ വാദം കേൾക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.
Adjust Story Font
16