Quantcast

സോളാർ ഗൂഢാലോചനയിൽ ഒന്നാംപ്രതി മുഖ്യമന്ത്രി, അത് തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം: വി ഡി സതീശൻ

പരാതിക്കാരിക്ക് പണം കൊടുത്തു കത്തു വാങ്ങിയത് നന്ദകുമാർ ആണെന്നും വിഡി സതീശൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-09-11 10:46:12.0

Published:

11 Sep 2023 10:24 AM GMT

vd satheesan on niyamasabha solar conspiracy case
X

തിരുവനന്തപുരം: ഉമ്മൻചാണ്ടിക്കെതിരെ ക്രിമിനൽ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഞങ്ങളുട ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ്. പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ട് പോയതും മുഖ്യമന്ത്രിയാണ്. ഇടതുപക്ഷത്ത് നിന്ന് സംസാരിച്ചവരെ കണ്ടാൽ യേശുവിനെ ക്രൂശിലേറ്റിയ പീലാത്തോസിനെയാണ് ഓർമ വരുന്നതെന്നും സതീശന്‍ പറഞ്ഞു. സോളാർ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സതീശൻ.

അധികാരത്തിൽ വന്ന് മൂന്നാം ദിവസം പരാതിക്കാരിയെ മുഖ്യമന്ത്രി കണ്ടു. ഇതിന് ദല്ലാൾ നന്ദകുമാറായിരുന്നു. ആരോപണ വിധേയർക്കെതിരെ ഒരു തെളിവും കൊണ്ടുവരാൻ കേരള പോലീസിന് കഴിഞ്ഞില്ല. കത്ത് സംഘടിപ്പിക്കാൻ നന്ദകുമാറിന്റെ കയ്യിൽ പണം കൊടുത്തതാരാണ്? രാഷ്ട്രീയ എതിരാളികളെ അപമാനിക്കുന്നതിനുവേണ്ടി കത്ത് വാങ്ങിയെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കടത്ത് കേസിൽ ജയിലായി, ഞങ്ങൾ സെക്രട്ടറിയേറ്റ് വളഞ്ഞോ. സോളാർ കേസില്‍ യുഡിഎഫ് സർക്കാരിന്റെ നീക്കം അഭിനന്ദനാർഹമാണ്. തട്ടിപ്പ് കേസിൽ ബന്ധമുള്ളതുകൊണ്ടാണ് ജോപ്പനെ അറസ്റ്റ് ചെയ്തത്. അത് ഉമ്മൻചാണ്ടിയുടെയും യുഡിഎഫിന്റെയും കോൺഗ്രസിന്റെയും അറിവോടുകൂടിയായിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടുകൂടി യുഡിഎഫിന്റെ അറിവോടു കൂടി കൃത്യമായിട്ടാണ് കേസുകൾ പോലും എടുത്തത്. സോളാർ കേസിൽ ആർക്കെതിരെയും ദാക്ഷിണ്യം കാണിച്ചില്ല. തട്ടിപ്പ് കേസിനു ഒപ്പം പീഡന കേസ് കൂടി ചേർത്തത് ഹൈക്കോടതി തള്ളിയിരുന്നു. കാലം നിങ്ങളുടെ മുഖത്ത് നോക്കി കണക്ക് ചോദിക്കും എന്ന് മുഖ്യമന്ത്രിയോട് ഞാൻ പറഞ്ഞിരുന്നു. സ്വർണ്ണക്കടത്തിലെ ആരോപണ വിധേയായ എൽഡിഎഫ് നേതാക്കളെ കുറിച്ച് പല പരാതി പറഞ്ഞു. ഞങ്ങൾ ഏറ്റെടുത്തില്ല. അതാണ് നിങ്ങളും ഞങ്ങളും തമ്മിലെ വ്യത്യാസമെന്നും സതീശൻ കൂട്ടിച്ചേർത്തു.

TAGS :

Next Story