Quantcast

'അഭിപ്രായ ഭിന്നത പറയേണ്ടത് പാർട്ടിക്കുള്ളിൽ'; സുധീരന്റെ പരാമർശത്തിൽ അതൃപ്തി പരസ്യമാക്കി വി.ഡി സതീശൻ

കോൺഗ്രസിൽ ഗ്രൂപ്പു കളി അതിരുവിടുന്നുവെന്നും രണ്ട് ഗ്രൂപ്പുകളുണ്ടായിരുന്നിടത്ത് ഇപ്പോൾ 5 ഗ്രൂപ്പ് എന്നതാണ് സ്ഥിതി എന്നുമായിരുന്നു സുധീരന്റെ വിമർശനം

MediaOne Logo

Web Desk

  • Published:

    1 Jan 2024 12:05 PM GMT

VD Satheesan on Sudheerans remarks
X

കോട്ടയം: കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചുള്ള വി.എം സുധീരന്റെ പരസ്യ പ്രതികരണത്തിൽ പ്രതിപക്ഷ നേതാവിന് അതൃപ്തി. നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നത പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്ന് വി.ഡി സതീശൻ പറഞ്ഞു. പാർട്ടി പ്രവർത്തകർക്ക് വേദനയുണ്ടാക്കുന്ന പരാമർശം തന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും സുധീരന്റെ പരാമർശങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് സതീശൻ പ്രതികരിച്ചു.

"പാർട്ടി പ്രവർത്തകരെ വേദനിപ്പിക്കുന്ന ഒരു പ്രവൃത്തിയും പരാമർശവും തന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. പാർക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളൊക്കെ പാർട്ടിക്കുള്ളിൽ തന്നെ പറയണം. അത് പരസ്യമാക്കിയാൽ പ്രവർത്തകർക്കത് വേദനയുണ്ടാക്കും". സതീശൻ പറഞ്ഞു.

കോൺഗ്രസിൽ ഗ്രൂപ്പു കളി അതിരുവിടുന്നുവെന്നും രണ്ട് ഗ്രൂപ്പുകളുണ്ടായിരുന്നിടത്ത് ഇപ്പോൾ 5 ഗ്രൂപ്പ് എന്നതാണ് സ്ഥിതി എന്നുമായിരുന്നു സുധീരന്റെ വിമർശനം. പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിന് നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും സുധീരൻ വിമർശിച്ചിരുന്നു. ഇതിലാണ് സതീശൻ അതൃപ്തി അറിയിച്ചിരിക്കുന്നത്. സുധീരന്റെ പരാമർശത്തിനെതിരെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. സുധീരൻ ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

മറ്റു വിഷയങ്ങളിലും പ്രതിപക്ഷനേതാവ് പ്രതികരണം നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി വിളിച്ച സദസ്സിൽ ക്രൈസ്തവ നേതാക്കൾ പോയതിൽ തെറ്റില്ലെന്നും മര്യാദക്ക് ജീവിക്കുന്ന ആളുകളെ അപമാനിക്കാനാണ് മുഖ്യമന്ത്രിയുടെ അറിവോടുകൂടി സജി ചെറിയാനെ വിട്ടിരിക്കുന്നെന്നും സതീശൻ വിമർശിച്ചു. കേന്ദ്രം അംഗീകരിച്ചാലും കെ-റെയിൽ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

TAGS :

Next Story