വി.ഡി സതീശന്റെ അനുനയ ശ്രമം പരാജയം ; രാജിയിലുറച്ച് സുധീരൻ
രാജി പിൻവലിപ്പിക്കാനല്ല താൻ സുധീരനെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ്
കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയിൽ നിന്നുള്ള രാജിയിൽ ഉറച്ച് വി.എം സുധീരൻ.പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിലും സുധീരൻ തന്റെ അതൃപ്തി വ്യക്തമാക്കി. ചില കാര്യങ്ങളിൽ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും , സുധീരന്റെ അഭിപ്രായങ്ങൾ കൂടി സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും കൂടിക്കാഴ്ചക്ക് ശേഷം വി.ഡി സതീശൻ പറഞ്ഞു. വിമർശനങ്ങൾ ഉൾക്കൊണ്ട് തിരുത്തലുകൾ വരുത്തും. രാജി പിൻവലിപ്പിക്കാനല്ല താൻ സുധീരനെ കണ്ടതെന്നും സതീശൻ കൂഒട്ടിച്ചേർത്തു. സുധീരന്റെ വീട്ടിലെത്തിയാണ് സതീശൻ കൂടിക്കാഴ്ച നടത്തിയത്. സുധീരനുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും വി.ഡി സതീശൻ.
അതേസമയം, രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ച വി.എം സുധീരനുമായി ചർച്ച നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. സുധീരൻ കോൺഗ്രസിന്റെ മുതിർന്ന നേതാവാണെന്നും അദ്ദേഹത്തോട് രാജി പിൻവലിക്കാൻ കെപിസിസി ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കുന്ന കാര്യം ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്തായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16