റിയാസ് മൗലവി വധം: പ്രതികളെ രക്ഷിക്കാൻ ഭരണനേതൃത്വത്തിന്റെ അറിവോടെ ഗൂഢാലോചന നടന്നു-വി.ഡി സതീശൻ
പ്രതികൾ ആർ.എസ്.എസുകാരാണെന്ന് തെളിയിക്കാനുള്ള ശ്രമം പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
തിരുവനന്തപുരം: കാസർകോട് റിയാസ് മൗലവി വധക്കേസിൽ ആർ.എസ്.എസുകാരായ പ്രതികളെ രക്ഷിക്കാൻ ഭരണനേതൃത്വത്തിന്റെ അറിവോടെ ഗൂഢാലോചന നടന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഒരു സംഘർഷത്തിലും പെടാത്ത നിഷ്‌കളങ്കനായ ഒരാളെ കൊലപ്പെടുത്തിയ കേസാണ്. പ്രതികൾ ആർ.എസ്.എസുകാരാണെന്ന് തെളെയിക്കാൻ ഹാജരാക്കിയ ഏഴ് സാക്ഷികളിൽ ഒരാളെ മാത്രമാണ് വിസ്തരിച്ചത്. ആർ.എസ്.എസുകാരെ രക്ഷിക്കാനുള്ള ഒത്തുകളിയാണ് ഇവിടെ നടന്നത്.
വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഡി.വൈ.എഫ്.ഐക്കാരനായ പ്രതിയെ രക്ഷിക്കാൻ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിക്കുകയായിരുന്നു. അതിന് സമാനമായ നീക്കമാണ് റിയാസ് മൗലവി വധക്കേസിലും നടന്നത്. ഡി.എൻ.എ ടെസ്റ്റ് പോലും നടത്തിയിട്ടില്ലെന്നാണ് ജഡ്ജ്‌മെന്റിൽ പറയുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Next Story
Adjust Story Font
16