Quantcast

കേരളത്തിൽ കൊള്ളക്കാരുടെ ഭരണം, കമഴ്ന്നു വീണാൽ കാൽപ്പണം എന്ന അവസ്ഥ: വി.ഡി സതീശൻ

"സാമ്പത്തിക പ്രതിസന്ധി ഉള്ളപ്പോഴും കോടികൾ മുടക്കി 'കേരളീയം' നടത്തുന്നു... സി.പി.എം ബന്ധമുള്ളവർക്ക് പണം നൽകാനുള്ള പരിപാടിയാണത്"

MediaOne Logo

Web Desk

  • Updated:

    2023-10-16 07:46:12.0

Published:

16 Oct 2023 7:41 AM GMT

Opposition leader VD Satheesans reply to LDF convener EP Jayarajan who accused Congress of suspecting Muslim League
X

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് കൊള്ളക്കാരുടെ ഭരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭരണത്തിന്റെ മറവിൽ സിപിഎം അഴിമതി നടത്തുന്നുവെന്നും കമഴ്ന്നു വീണാൽ കാൽപ്പണം എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

"കേരളത്തിൽ നടക്കുന്നത് കൊള്ളക്കാരുടെ ഭരണമാണെന്നത് പറയാതെ വയ്യ. കരുവന്നൂരിൽ തട്ടിപ്പ് നടത്തിയത് സിപിഎം ഉപസമിതി എന്നാണ് ഇ.ഡി പറയുന്നത്. ഭരണത്തിൽ മറവിൽ അഴിമതി നടത്തുകയാണ് സിപിഎം നേതാക്കൾ. കമഴ്ന്നു വീണാൽ കാൽപ്പണം എന്നതാണ് നിലവിലെ അവസ്ഥ. ഒരു രാത്രി മുഴുവൻ മഴ പെയ്തപ്പോൾ തിരുവനന്തപുരം മുഴുവൻ വെള്ളമായി. ഇതാണ് കെ റെയിൽ പദ്ധതിക്കെതിരായ സമര കാലത്ത് പ്രതിപക്ഷം പറഞ്ഞത്

അഴിമതിയും കെടുകാര്യസ്തതയുമാണ് സർക്കാരിൻ്റെ മുഖമുദ്ര. സാമ്പത്തിക പ്രതിസന്ധി ഉള്ളപ്പോഴും കോടികൾ മുടക്കി 'കേരളീയം' നടത്തുന്നു. സി.പി.എം ബന്ധമുള്ളവർക്ക് പണം നൽകാനുള്ള പരിപാടിയാണത്. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടത് പാർട്ടിയാണ്. പൊതുഖജനാവിൽ നിന്നുള്ള പണമല്ല അതിന് ചെലവഴിക്കേണ്ടത്.

ആരോഗ്യ മന്ത്രിയുടെ ഓഫീസിന് എതിരായ അഴിമതി ആരോപണത്തിൽ പിടിയിലായവർ സി പി എം - സി.പി ഐ ബന്ധമുള്ളവരാണ്. മുഖ്യമന്ത്രി വായിൽ തോന്നിയത് വിളിച്ചു പറയരുത്. പ്രതിപക്ഷത്തിന് എതിരായ ആരോപണത്തിന് മുഖ്യമന്ത്രിയുടെ കൈവശം തെളിവ് ഉണ്ടോ... അഖിൽ മാത്യുവിന് ബാസിത്ത് മെസേജ് അയച്ചപ്പോൾ തന്നെ എന്തു കൊണ്ട് പരാതി നൽകിയില്ല? ആരോപണത്തിൽ അല്ല അന്വേഷണം നടക്കുന്നത്. നിലവിലെ അന്വേഷണത്തിൽ ദുരൂഹതയുണ്ട്". സതീശൻ പറഞ്ഞു

TAGS :

Next Story