Quantcast

'ഓരോ പുസ്തകവും വഴിയിലെ തണലും വഴികാട്ടിയുമാണ്'; 2024ൽ വായിച്ച പുസ്തകങ്ങൾ പങ്കുവെച്ച് വി.ഡി സതീശൻ

43 പുസ്തകങ്ങളാണ് പ്രതിപക്ഷനേതാവ് കഴിഞ്ഞ വർഷം വായിച്ചത്.

MediaOne Logo

Web Desk

  • Published:

    15 Jan 2025 3:27 PM GMT

VD Satheeshan shares books he read in 2024
X

തിരുവനന്തപുരം: 2024ൽ വായിച്ച പുസ്തകങ്ങൾ പങ്കുവെച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. തിരക്കുകൾക്കിടയിലും കുറെ നല്ല പുസ്തകങ്ങൾ വായിക്കാനായത് സന്തോഷവും ഊർജവും നൽകിയെന്ന് സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. സുഹൃത്തുക്കൾ, സഹപ്രവർത്തകർ, വായനക്കാർ തുടങ്ങിയവർക്ക് പുതിയ പുസ്തകങ്ങൾ നിർദേശിക്കുന്നതിനൊപ്പം ഓരോരുത്തരുടെയും വയനാ അനുഭവങ്ങളും പങ്കുവെക്കാനുള്ള ശ്രമം കൂടിയാണെന്നും സതീശന് പറഞ്ഞു. 43 പുസ്തകങ്ങളാണ് അദ്ദേഹം കഴിഞ്ഞ വർഷം വായിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇക്കഴിഞ്ഞ വര്‍ഷവും ഔദ്യോഗിക തിരക്കുകള്‍ക്കും യാത്രകള്‍ക്കും ഒരു കുറവുമുണ്ടായില്ല. ലോക്സഭാ തിരഞ്ഞെടുപ്പ്, ഉപതിരഞ്ഞെടുപ്പുകള്‍ എന്നിവ പതിവ് തിരക്ക് വല്ലാതെയങ്ങ് കൂട്ടി. തിരക്കുകള്‍ക്കിടയിലും കുറെ നല്ല പുസ്തകങ്ങള്‍ വായിക്കാനായത് സന്തോഷവും ഊര്‍ജ്ജവും നല്‍കി. പതിവു പോലെ 2024-ല്‍ ഞാന്‍ വായിച്ച പുസ്തകങ്ങള്‍ താഴെ ചേര്‍ക്കുന്നു.

സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, വായനക്കാര്‍ തുടങ്ങിയവര്‍ക്ക് പുതിയ പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനൊപ്പം ഓരോരുത്തരുടെയും വായനാ അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനുള്ള ക്ഷണം കൂടിയാണിത്.

ഓരോ പുസ്തകവും വഴിയിലെ തണലും വഴികാട്ടിയുമാണ്. സുന്ദരവും ഗംഭീരവുമായ പുസ്തകങ്ങള്‍ നല്‍കിയ എഴുത്തുകാര്‍ക്ക് നന്ദി.

1. Doughnut Economics: Kate രാവർത്ത

2. A Dictator Calls: Ismail Kadar

3. Chronicle of an Hour and a Half: Saharu Nusaiba Kannanari

4. An Incomplete Life: Vijaypat Singhania

5. Until August: Gabriel Garcia Marquez

6. On Being Indian: Amit Chaudhuri

7. H-Pop: The Secretive World of Hindutva Pop Stars: Kunal Purohit

8. 10 Judgements That Changed India: Zia Mod

9. Knife: Meditations After an Attempted Murder:Salman Rushdie

10. Making Sense of Chaos: A Better Economics for a Better World: J. Doyne Farmer

11.Technofeudalism: What Killed Capitalism: Yanis Varoufakis

12. The ONE Thing: Gary W. Keller and Jay Papasan

13. The Covenant of Water: Abraham Verghese

14. Backstage Climate: The Science and Politics Behind Climate Change: Rajan Mehta

15. Nexus: A Brief History of Information Networks from the Stone Age to AI: Yuval Noah Harari

16. Ten Arguments for Deleting Your Social Media Accounts Right Now: Jaron Lanier

17. Orbital: Samantha Harvey

18. കമ്മ്യൂണിസം പച്ചയും കത്തിയും: ജി.യദുകുല കുമാര്‍

19. അരുള്‍: സി.വി.ബാലകൃഷ്ണന്‍

20. ജ്ഞാനഭാരം: ഇ. സന്തോഷ്‌കുമാര്‍.

21. സുന്ദരികളും സുന്ദരന്മാരും: ഉറൂബ്

22. കഞ്ചാവ്: ലിജീഷ് കുമാര്‍.

23. മണല്‍ ജീവികള്‍: ജി.ആര്‍ ഇന്ദുഗോപന്‍

24. രാമവാര്യരുടെ ഓര്‍മ പുസ്തകം: ഡോ. കല്‍പ്പറ്റ ബാലകൃഷ്ണന്‍

25. പാമ്പാട്ടിച്ചിന്ത്: ഡോ. ഗീതാ സുരാജ്

26. മരങ്ങളായി നിന്നതും: ഉണ്ണി ബാലകൃഷ്ണന്‍

27. വഴിവിട്ട യാത്രകള്‍: വെങ്കിടേഷ് രാമകൃഷ്ണന്‍

28. കോവാലകളുടെ നാട്ടില്‍: ലതകോലോത്ത്

29. വൈക്കത്തെ ഗാന്ധിജിയും അംബേദ്ക്കറും: ബോബി തോമസ്

30. ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍: ഡോ. പ്രീമൂസ് പെരിഞ്ചേരി

31. ചരിത്രത്തെ അഗാധമാക്കിയ ഗുരു: കെ.പി അപ്പന്‍

32. ചെങ്കല്‍ചൂളയിലെ എന്റെ ജീവിതം: ധനുജകുമാരി എസ്.

33. ആന്‍മരിയ പ്രണയത്തിന്റെ മേല്‍വിലാസം: രവിവര്‍മ്മ തമ്പുരാന്‍

34. വൈറ്റ് കോട്ട് ജംഗ്ഷന്‍: ഡോ. എസ്.എസ് ലാല്‍

35. ജ്ഞാനസ്നാനം: സുഭാഷ് ചന്ദ്രന്‍

36. ഇന്ത്യ എന്ന ആശയം: സുധാ മേനോന്‍

37. ആത്രേയകം: രാജശ്രീ. ആര്‍.

38. എന്റെ വീക്ഷണം എന്റെ നിരീക്ഷണം: ഡോ. ഫസല്‍ ഗഫൂര്‍

39. മരണവംശം: പി.വി. ഷാജികുമാര്‍

40. ശാന്ത: സജില്‍ ശ്രീധര്‍

41. Journalist: മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍

42. സ്നോ ലോട്ടസ്: സോണിയാ ചെറിയാന്‍

43. ഭീമച്ചന്‍: എന്‍.എസ് മാധവന്‍

TAGS :

Next Story