കോഴിക്കോട് മെഡിക്കൽ കോളജിൽ തറയിൽ കിടക്കുന്ന രോഗികളെ ഉടൻ മാറ്റുമെന്ന് വീണ ജോർജ്
അത്യാഹിത വിഭാഗം പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നതിലൂടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് മന്ത്രി അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിൽ വരാന്തയിൽ കിടക്കുന്ന രോഗികളെ ഉടൻ മാറ്റുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മീഡിയവൺ വാർത്തയെത്തുടർന്ന് രോഗികളെ മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദശിച്ചിരുന്നു. എന്നിട്ടും രോഗികൾ വരാന്തയിൽ നിന്ന് മാറ്റിയിരുന്നില്ല.
അത്യാഹിത വിഭാഗം പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നതിലൂടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് മന്ത്രി അറിയിച്ചു. പുതിയ ബ്ലോക്കിന്റെ നിർമാണം 99 ശതമാനവും പൂർത്തിയായതായി മന്ത്രി അറിയിച്ചു. ഈ ബ്ലോക്കിലേക്ക് ജീവനക്കാരെയും ഉടൻ തന്നെ നിയമിക്കുമെന്നും വീണ ജോർജ് വ്യക്തമാക്കി.
ജനറൽ മെഡിസൻ വിഭാഗത്തിലെ രോഗികൾക്കാണ് തറയിൽ കിടക്കേണ്ടി വന്നത്. മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിരുന്നു. രണ്ടാഴ്ചയിലധികമായി ആശുപത്രിയിൽ പ്രതിസന്ധി തുടരുകയാണ്.
Next Story
Adjust Story Font
16