മന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം; ജില്ലാ കമ്മിറ്റി അംഗത്തിന് താക്കീത്
പുറമ്പോക്ക് ഭൂമി കയ്യേറിയില്ലെന്ന് റവന്യൂവകുപ്പ് കണ്ടെത്തല്‍
പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉന്നയിച്ചതിന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗത്തെ പാർട്ടി താക്കീത് ചെയ്തു .കൊടുമൺ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ കെ.കെ. ശ്രീധരനെയാണ് താക്കീത് ചെയ്തത്. മന്ത്രിയുടെ ഭർത്താവ് കിഫ്ബി റോഡ് നിർമ്മാണത്തിൽ ഇടപെട്ടെന്നായിരുന്നു ആരോപണം.
അതിനിടെ മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് പുറമ്പോക്ക് കയ്യേറിയെന്ന ആരോപണത്തിൽ കോൺഗ്രസിന് തിരിച്ചടി. ഭൂമികയ്യേറ്റം ഇല്ലെന്ന് റവന്യൂ വകുപ്പ് കണ്ടെത്തി. ജോർജ് ജോസഫ് തന്‍റെ കെട്ടിടത്തിന്‍റെ മുന്നിലുള്ള സ്ഥലം കയ്യേറിയെന്നായിരുന്നു കോണ്‍ഗ്രസ് ഉന്നയിച്ച പ്രധാന ആരോപണം. എന്നാല്‍ റവന്യൂ വകുപ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജോര്‍ജ് ജോസഫും സി.പി.എം നേതാക്കളും ആവശ്യപ്പെട്ടിരുന്നു.ഇതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് പരിശോധന നടത്തിയത്.
അതേസമയം, കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ട് ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.ഓഫീസിന്‍റെ മുന്‍വശത്ത് അനധികൃത നിര്‍മാണം നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസിന് നോട്ടീസ് നൽകാൻ പഞ്ചായത്തിന് ജില്ലാ കലക്ടർ നിർദേശം നൽകി.
Adjust Story Font
16