Quantcast

ആശമാരുടെ പ്രശ്‌നം ചർച്ച ചെയ്യാനല്ല; ഡൽഹിയിലെത്തിയ വീണാ ജോർജിൻ്റെ പ്രധാന ഉദ്ദേശം ക്യൂബൻ ഉപപ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച

ആശമാരുടെ സമരത്തിലെ രാഷ്ട്രീയമാണ് ഡൽഹിയിലും മന്ത്രി എടുത്ത് പറഞ്ഞത്

MediaOne Logo

Web Desk

  • Published:

    20 March 2025 9:03 AM

ആശമാരുടെ പ്രശ്‌നം ചർച്ച ചെയ്യാനല്ല; ഡൽഹിയിലെത്തിയ വീണാ ജോർജിൻ്റെ പ്രധാന ഉദ്ദേശം ക്യൂബൻ ഉപപ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച
X

ന്യൂ ഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ എന്ന പേരിൽ ഡൽഹിയിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ യാത്രയുടെ പ്രധാന ഉദ്ദേശം ക്യൂബൻ ഉപപ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ജെപി.നദ്ദ ഇതുവരെ കൂടിക്കാഴ്ചക്ക് അനുമതി നൽകിയിട്ടില്ല. അനുമതി ലഭിച്ചാൽ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ആശവർക്കർമാരുടെ വേതന വർദ്ധന ചർച്ച ചെയ്യുമെന്ന് വീണജോർജ് പറഞ്ഞു.

ആശ വർക്കർമാർ നിരാഹാര സമരം ആരംഭിച്ചതോടെ വീണ ജോർജ് ഡൽഹിക്ക് തിരിച്ചതിനാൽ അടിയന്തരമായി കേന്ദ്രസർക്കാരുമായി വിഷയം ചർച്ച ചെയ്യുമെന്നായിരുന്നു വാർത്ത പരന്നത്. എന്നാൽ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ വീണാ ജോർജിന് അനുമതി ലഭിച്ചിട്ടില്ല.

ആശമാരുടെ സമരത്തിലെ രാഷ്ട്രീയമാണ് ഡൽഹിയിലും മന്ത്രി എടുത്ത് പറഞ്ഞത്. ഇൻസൻ്റീവ് അല്ല, ഓണറേറിയമാണ് വർധിപ്പിക്കേണ്ടത് എന്ന് സമരക്കാർ പറയുമ്പോൾ എസ്‌യുസിഐയുടെ രാഷ്ട്രീയമാണ് പുറത്ത് വരുന്നത്. സമരം തുടങ്ങി 38മത്തെ ദിവസത്തിലല്ല, നേരത്തേയും കേന്ദ്ര ആരോഗ്യമന്ത്രിയുമായി ആശമാർക്ക് വേണ്ടി സംസാരിച്ചിട്ടുണ്ടെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി. തിരുവനന്തപുരത്തെ ആശവർക്കർമാരുടെ സമരം അവസാനിപ്പിക്കാനായി രാജ്യതലസ്ഥാനത്ത് പ്രത്യേക കൂടിക്കാഴ്ച ഒന്നുമില്ലെന്ന് പറയാതെ പറയുകയാണ് വീണാജോർജ്.

ഇന്നലെ സർക്കാരുമായി ആശാവർക്കർമാർ നടത്തിയ രണ്ട് ചർച്ചകളും പരാജയപ്പെട്ടിരുന്നു.

TAGS :

Next Story