Quantcast

'മന്ത്രിപദവിക്കായി തമ്മിൽ തല്ല്'; എൻസിപിക്കെതിരെ വിമർശനവുമായി വെള്ളാപ്പള്ളി

ഒരു വള്ളത്തിൽ പോലും കയറാൻ ആളില്ലാത്ത പാർട്ടിയായി എൻസിപി മാറിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    1 Jan 2025 4:07 AM GMT

Vellappally Nadesan reply to MV Govindan
X

ആലപ്പുഴ: എൻസിപിക്കെതിരെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുട്ടനാട് മണ്ഡലം എൻസിപിക്ക് നൽകിയത് അക്ഷന്തവ്യമായ അപരാധമാണെന്ന് എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ 'യോഗംനാദം' എഡിറ്റോറിയലിൽ വെള്ളാപ്പള്ളി പറഞ്ഞു.

ഒരു വള്ളത്തിൽ പോലും കയറാൻ ആളില്ലാത്ത പാർട്ടിയായി എൻസിപി മാറിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രി പദവിക്കായി തോമസ് കെ തോമസിന്റെയും പി.സി ചാക്കോയുടെയും ശ്രമങ്ങൾ കണ്ട് കേരളം ചിരിക്കുകയാണ്. തോമസ് കെ തോമസിന് ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ല. ഒരു കുബേരന്റെ മന്ത്രിമോഹം പൂർത്തീകരിക്കേണ്ട ബാധ്യത എൽഡിഎഫിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എ.കെ ശശീന്ദ്രൻ ജനപിന്തുണയുള്ള ആളാണ്. കുട്ടനാട് മണ്ഡലം തറവാട്ടുവക എന്ന കരുതുന്ന ആളാണ് തോമസ് കെ തോമസ്. ഇടത് മുന്നണിയോടുള്ള സ്‌നേഹം കാരണമാണ് തോമസ് കെ തോമസ് കുട്ടനാട്ടിൽ വിജയിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

TAGS :

Next Story