Quantcast

ജാമ്യമില്ലെങ്കിൽ അറസ്റ്റ്‌; വിജയ്ബാബുവിന്റെ ഹരജിയിൽ വിധി ഇന്ന്

യുവ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിധി പറയുന്നത് വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-06-22 05:12:51.0

Published:

22 Jun 2022 3:29 AM GMT

ജാമ്യമില്ലെങ്കിൽ അറസ്റ്റ്‌; വിജയ്ബാബുവിന്റെ ഹരജിയിൽ വിധി ഇന്ന്
X

കൊച്ചി: യുവ നടിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടനും നിർമ്മാതാവുമായ വിജയ് ബാബു നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിധി പറയുന്നത് വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിൽ വിജയ് ബാബുവിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന്‌ ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യപേക്ഷ തള്ളിയിരുന്നു. പീഡനക്കേസിൽ നിർണായക തെളിവുകളായ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളടക്കമുള്ളവ കോടതി പരിശോധിച്ചിരുന്നു.

പീഡനക്കേസിലും പരാതിക്കാരിയുടെ പേര് വെളിപെടുത്തിയ കേസിലും വിജയ് ബാബുവിൻറെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടിയിരുന്നു. കേസിനെത്തുടർന്ന് ദുബൈയിലേക്ക് കടന്ന വിജയ് ബാബു നാട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായിരുന്നു. ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നും ബ്ലാക്ക്മെയിലിംഗിന്റെ ഭാഗമായുള്ള പരാതിയാണെന്നുമാണ് വിജയ് ബാബുവിൻറെ വാദം. സിനിമയിൽ അവസരം നിഷേധിച്ചതാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു ആരോപിച്ചിരുന്നു.

TAGS :

Next Story