മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എം. സക്കീര്‍ ഹുസൈൻ അന്തരിച്ചു
ഖബറടക്കം ഇന്ന് ഉച്ചക്ക് 12.30ന് കാളത്തോട് ജുമാമസ്ജിദിൽ നടക്കും

തൃശൂര്‍: മാധ്യമം മുൻ സീനിയർ റിപ്പോർട്ടർ എം.സക്കീർ ഹുസൈൻ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം . കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് ഉച്ചക്ക് 12.30ന് കാളത്തോട് ജുമാമസ്ജിദിൽ നടക്കും.
സംഗീത നാടക അക്കാദമി അന്താരാഷ്ട്ര നാടകോത്സവം മീഡിയവൺ ഷെൽഫിന് വേണ്ടി റിപ്പോട്ട് ചെയ്ത് 2023ലെയും 2024ലെയും മികച്ച റിപ്പോർട്ടര്‍ക്കുള്ള അവാർഡ് നേടിയിട്ടുണ്ട്. മാധ്യമത്തിന്‍റെ വിവിധ ബ്യൂറോകളിൽ ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: എ. അമീന. മക്കൾ: ഇഷാർ ഹുസൈൻ (ദുബൈ), ഇർഫാൻ ഹുസൈൻ, ഇഹ്സാന ഹുസൈൻ. മരുമകള്‍- ആയിഷ സനം, സഹോദരങ്ങള്‍-ജന്നത്ത് ബാനു, സഫര്‍ ഹുസൈന്‍, സജീദ് ഹുസൈന്‍.
Next Story
Adjust Story Font
16

