ജനാധിപത്യം മികച്ചതാവണമെങ്കിൽ പ്രതിപക്ഷത്തെയും കേൾക്കണമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻഘഢ്
നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തതിന് ഗവർണറെ വേദിയിലിരുത്തി മുഖ്യമന്ത്രി വിമർശിച്ചു
തിരുവനന്തപുരം: ജനാധിപത്യം മികച്ചതാവണമെങ്കിൽ പ്രതിപക്ഷത്തെയും കേൾക്കണമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻഘഢ്. നിയമസഭ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തതിന് ഗവർണറെ വേദിയിലിരുത്തി മുഖ്യമന്ത്രി വിമർശിച്ചു.കേരളത്തിന്റെ ഭൂപ്രകൃതി അതിമനോഹരമെന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങളെ ആശംസിച്ചു. സാംസ്കാരിക നായകരെയും സിനിമ, സാമൂഹ്യ മേഖലയിലെ പ്രമുഖരെ യും സ്മരിച്ചു കൊണ്ടായിരുന്നു പ്രസംഗം.
എല്ലാ വിഷയങ്ങളും രാഷ്ട്രീയ കണ്ണു കൊണ്ട് കാണരുതെന്ന ഉപദേശം കൂടി തന്റെ 50 മിനിട്ട് പ്രസംഗത്തിൽ നൽകി. പുരോഗമനപരവും വിപ്ലവകരവുമായ നിയമങ്ങൾ പാസ്സാക്കിയ നിയമസഭയിൽ ചില ബില്ലുകൾക്ക് അനുമതി കിട്ടാത്തത് മുഖ്യമന്ത്രി സൂചിപ്പിച്ചു.
നിയമസഭ പാസാക്കിയ പല നിയമങ്ങളും വലിയ ചലനമുണ്ടാക്കി യെന്ന് ഗവർണർ ആരിഫ് മുഹമദ് ഖാൻ പറഞ്ഞു. നിയമസഭയുടെ പുനരുദ്ധാരണത്തിന് ചടങ്ങിൽ തുടക്കം കുറിച്ച ഉപരാഷ്ട്രപതി രജത ജൂബിലി ആഘോഷങ്ങളുടെ ഓർമക്കായി വൃക്ഷതൈയും നട്ടു.
Adjust Story Font
16