Quantcast

ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം

ആര്യാടൻ മുഹമ്മദിന്‌ 40 ലക്ഷം രൂപ കൈക്കൂലി നൽകിയിരുന്നുവെന്ന സരിതാ നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം

MediaOne Logo

ഹാരിസ് നെന്മാറ

  • Updated:

    2021-10-13 15:20:47.0

Published:

13 Oct 2021 2:07 PM GMT

ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം
X

മുൻ വൈദ്യുതിമന്ത്രി ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപ കൈക്കൂലി നൽകിയിരുന്നുവെന്ന സരിതാ നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

കേസിൽ പ്രാഥമികാന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ സോളാർകമ്മീഷന്‍റെ അന്വേഷണ പരിധിയിൽ ഈ കേസ് വന്നിരുന്നു. എന്നാൽ തുടർനടപടികൾ ഇല്ലാത്തതിനാൽ പരാധിക്കാരി മുഖ്യമന്ത്രിയെ വീണ്ടും സമീപിക്കുകയായിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ശേഷം വിജിലൻസ് അന്വേഷണ സംഘം തുടർനടപടികളിലേക്ക് കടക്കും.

TAGS :

Next Story