Quantcast

വയനാട് ഫിഷറീസ് ഡിപ്പാർട്ട്മെന്റിലെ സബ്‌സിഡി വെട്ടിപ്പിൽ വിജിലൻസ് അന്വേഷണം

മത്സ്യത്തീറ്റയുടെ വ്യാജ ബില്ലുകളുണ്ടാക്കി അധികൃതരുടെ ഒത്താശയോടെ പലരും ലക്ഷങ്ങൾ തട്ടിയത് മീഡിയവൺ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-04-08 08:34:35.0

Published:

8 April 2023 8:31 AM GMT

വയനാട് ഫിഷറീസ് ഡിപ്പാർട്ട്മെന്റിലെ സബ്‌സിഡി വെട്ടിപ്പിൽ വിജിലൻസ് അന്വേഷണം
X

വയനാട്: ജില്ലാ ഫിഷറീസ് ഡിപ്പാർട്ടുമെന്റിലെ സബ്‌സിഡി വെട്ടിപ്പിൽ വിജിലൻസ് അന്വേഷണം. ഡി.വൈ.എസ്.പി സിബി തോമസിന്റെ നേതൃത്വത്തിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണമാണ് ആരംഭിച്ചത്. മത്സ്യത്തീറ്റയുടെ വ്യാജ ബില്ലുകളുണ്ടാക്കി അധികൃതരുടെ ഒത്താശയോടെ പലരും ലക്ഷങ്ങൾ തട്ടിയ വാര്‍ത്ത മീഡിയവൺ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

വയനാട് ജില്ലാ ഫിഷറീസ് ഡിപ്പാർട്ടുമെന്റിൽ വൻ തുകയുടെ സബ്‌സിഡി വെട്ടിപ്പ് നടന്നതായും മത്സ്യത്തീറ്റ സബ്‌സിഡിയിൽ തട്ടിപ്പു നടത്താൻ ചില ഉദ്യോഗസ്ഥർ കൂട്ടുനിന്നതായുമുള്ള വിവരങ്ങൾ പുറത്തു വന്നതോടെയാണ് വിജിലൻസ് അന്വേഷണമാരംഭിച്ചത്. വിവിധ ഫാമുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയ യൂണിറ്റ് ഇൻസ്‌പെക്ടർ, അഴിമതി സംബന്ധിച്ച് മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

ഫിഷറീസ് വകുപ്പിൽ നിന്ന് മത്സ്യവിത്തുകൾ വാങ്ങിയ കർഷകർക്ക് സബ്‌സിഡിയായി അനുവദിക്കുന്ന തുക തട്ടിയെടുക്കാൻ വ്യാജ ബില്ലുകൾ സംഘടിപ്പിച്ച് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പലരും ലക്ഷങ്ങൾ തട്ടിയെന്നാണ് യൂണിറ്റ് ഇൻസ്‌പെക്ടറുടെ റിപ്പോർട്ട്. തീറ്റ കൃത്യമായി വാങ്ങു?ന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ട പ്രമോട്ടർമാരും കോർഡിനേറ്റർമാരും ഫിഷറീസ് ഉദ്യോഗസ്ഥരും അത് പരിശോധിക്കാതിരിക്കു?കയോ ബോധപൂർവം തട്ടിപ്പിന് കൂട്ടുനിൽക്കു?കയോ ചെയ്തു. ഇത്രയും തുകയുടെ മത്സ്യത്തീറ്റ ജില്ലയിൽ വിറ്റുവെന്നാണ് വാദമെങ്കിൽ ആദായ നികുതി വകുപ്പ് ജില്ലയിൽ പരിശോധന നടത്തണമെന്നും യൂണിറ്റ് ഇൻസ്‌പെക്ടർ പറഞ്ഞിരുന്നു

TAGS :

Next Story