കണ്ണൂർ വൈദേകം റിസോട്ടിൽ വിജിലൻസ് പരിശോധന
റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിലാണ് പ്രാഥമിക പരിശോധന നടത്തിയത്.
കണ്ണൂർ വൈദേകം റിസോട്ടിൽ വിജിലൻസിന്റെ പരിശോധന.. വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിലാണ് പരിശോധന നടത്തിയത്.
യൂത്ത് കോൺഗ്രസാണ് പരാതി നൽകിയിരുന്നത്. പ്രാഥമിക പരിശോധന നടത്തുകയാണ് ചെയ്തതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഘം പരിശോധനയ്ക്കെത്തിയത്. പരിശോധന ഒരു മണിക്കൂർ നേരം നീണ്ടു.
നിർമാണവുമായി ബന്ധപ്പെട്ട ചില രേഖകൾ, ഡയറക്ടർ ബോർഡ് അംഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയാണ് വിജിലൻസ് ശേഖരിച്ചത്. ആവശ്യപ്പെട്ട രേഖകളുടെ പകർപ്പുകൾ വിലിലൻസിന് നൽകിയിട്ടുണ്ടെന്ന് റിസോർട്ട് അധികൃതർ അറിയിച്ചു.
നേരത്തെ, ഈ മാസം ആദ്യം വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പ് ഏഴ് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് സംസ്ഥാന ഏജൻസി കൂടി റിസോർട്ടിലെത്തുന്നത്.
റിസോർട്ടിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൊച്ചിയിലെ മാധ്യമ പ്രവർത്തകൻ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയും ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കും പിന്നാലെ ഇ.പിയുടെ ഭാര്യയുടെയും മകന്റേയും പേരിലുള്ള ഓഹരി കൈമാറാൻ തീരുമാനിച്ചിരുന്നു.
എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്കും മകന്‍ ജെയ്‌സണും 9,199 ഓഹരിയാണ് വൈദേകം റിസോർട്ടിൽ ഉള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റെയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തമുണ്ട്.
Adjust Story Font
16