പൊലീസ് പട്രോളിങ് വാഹനത്തിൽനിന്ന് പണം പിടികൂടി
13,960 രൂപയാണ് പിടിച്ചെടുത്തത്. ഗ്രേഡ് എസ്.ഐയും ഡ്രൈവറും പണം പിരിച്ചതായി കണ്ടെത്തി.
തിരുവനന്തപുരം: പാറശ്ശാലയിൽ പൊലീസ് പട്രോളിങ് വാഹനത്തിൽനിന്ന് വിജിലൻസ് പണം പിടികൂടി. 13,960 രൂപയാണ് പിടിച്ചെടുത്തത്. ഗ്രേഡ് എസ്.ഐയും ഡ്രൈവറും പണം പിരിച്ചതായി കണ്ടെത്തി. ഗ്രേഡ് എസ്.ഐ ജ്യോതികുമാർ, ഡ്രൈവർ അനിൽകുമാർ എന്നിവരാണ് വാഹനത്തിലുണ്ടായത്. ഇവർക്കെതിരെ അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്തു.
പാറശ്ശാല പൊലീസിലെ ഉദ്യോഗസ്ഥർ രാത്രി പട്രോളിങ്ങിനിടെ ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന വാഹനങ്ങളിൽ നിന്ന് വൻതോതിൽ കൈക്കൂലി വാങ്ങുന്നതായി ആരോപണമുയർന്നിരുന്നു. ഇതിനെ തുടർന്നാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
നേരത്തെ ശബരിമല മണ്ഡലകാലത്ത് എരുമേലി പാർക്കിങ് മൈതാനത്ത് വാഹനങ്ങളിൽനിന്ന് പണപ്പിരിവ് നടത്തിയെന്ന പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് പൊലീസുകാരെ വിജിലൻസ് പിടികൂടിയിരുന്നു. എരുമേലി പൊലീസ് ഇൻസ്പെക്ടർ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിജി എന്നിവരെയാണ് അന്ന് പിടികൂടിയത്. ഇവരെ പിന്നീട് സസ്പെൻഡ് ചെയ്തു.
Adjust Story Font
16