Quantcast

ആരോപണങ്ങളിൽ നടപടിയെടുത്തിട്ടും വീണ്ടും പ്രതികരണങ്ങളുമായി വരുന്നത് ശരിയല്ല, അത് ശത്രുക്കളെ ആഹ്ലാദിപ്പിക്കും; അൻവറിനെതിരെ വിജയരാഘവൻ

അൻവറിന്റെ പ്രസ്ഥാവനകൾ ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം

MediaOne Logo

Web Desk

  • Updated:

    2024-09-22 11:12:52.0

Published:

22 Sep 2024 10:18 AM GMT

ആരോപണങ്ങളിൽ നടപടിയെടുത്തിട്ടും വീണ്ടും പ്രതികരണങ്ങളുമായി വരുന്നത് ശരിയല്ല, അത് ശത്രുക്കളെ ആഹ്ലാദിപ്പിക്കും; അൻവറിനെതിരെ വിജയരാഘവൻ
X

തൃശൂർ: പാർട്ടി തള്ളി പറഞ്ഞതിനു പിന്നാലെ പി.വി അൻവർ എംഎൽഎക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം എ. വിജയരാഘവനും രം​ഗത്ത്. അൻവർ ഉയർത്തിയ കാര്യങ്ങളിൽ നിയമാനുസൃതമായ നിലപാടുകൾ സർക്കാർ സ്വീകരിച്ചിട്ടും വീണ്ടും പ്രതികരണങ്ങളുമായി മുന്നോട്ടു വരുന്നത് ശരിയല്ലെന്നാണ് വിജയരാഘവന്റെ നിലപാട്. ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ അൻവർ നിരന്തരമായി ഇത്തരം പ്രസ്ഥാവനകള്‍ നടത്തുന്നത് ഇടതുപക്ഷത്തിന്റെ പൊതു മുന്നേറ്റത്തെ ദുർബലപ്പെടുത്തുമെന്നും അൻവർ സ്വീകരിച്ച നിലപാട് പൊതുവേ ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ജനങ്ങൾക്ക് വേണ്ടിയുള്ള കാര്യങ്ങളുമായി മുന്നോട്ടു പോവുകയാണ്. അതിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് പ്രതിപക്ഷവും ഇടതുവിരുദ്ധ നിലപാടും ഉള്ളവരാണ്. അതിന് സഹായകരമായ നിലപാട് ഉണ്ടാകാൻ പാടില്ല. അൻവറിന്റേത് അത്തരം സമീപനമാണ്. സമീപകാലങ്ങളിൽ അൻവർ നടത്തിയ പ്രതികരണങ്ങൾ ശത്രുക്കൾക്ക് ആഹ്ലാദിക്കാവുന്നവയാണ്. അത് ശരിയല്ല. വിജയരാഘവൻ പറഞ്ഞു.

‌സർക്കാരിനെ ദുർബലപ്പെടുത്താൻ സഹായകരമായ നിലപാട് ഉണ്ടാകാൻ പാടില്ല.മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയ ശേഷം വീണ്ടും പ്രതികരണവുമായി വന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും അൻവർ മാറ്റത്തിന് വിധേയമായി സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഡിജിപിക്കെതിരെ നടപടി വേണമെന്ന സിപിഐ ആവശ്യം സംബന്ധിച്ച ചോദ്യത്തിന് അതിൽ മറുപടി പറയേണ്ടത് സർക്കാർ ആണെന്നായിരുന്നു അ​ദ്ദേഹത്തിന്റെ മറുപടി. സിപിഎമ്മിനോ സർക്കാരിനോ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ആർഎസ്എസുമായി കുടിക്കാഴ്ച നടത്താൻ വിടേണ്ട ആവശ്യമില്ലെന്നും പൊലീസുകാർ ഏതെങ്കിലും കക്ഷികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടോ ഇല്ലയോ എന്ന് നോക്കേണ്ട കാര്യം സിപിഎമ്മിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാൻ കരുത്തുള്ള പാർട്ടിയാണ് സിപിഐ എന്നും സിപിഐയും ഞങ്ങളും വളരെ അടുത്ത പ്രവർത്തിക്കുന്ന പാർട്ടികളാണ് എന്നും അ​ദ്ദേഹം പറഞ്ഞു. എൽഡിഎഫ് സ്വീകരിക്കുന്ന പൊതു നിലപാടുകൾ എൽഡിഎഫിൽ തന്നെ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story