Quantcast

'എന്നും കമ്യൂണിസ്റ്റാണെന്ന് പറഞ്ഞ കലാഭവൻ മണിയുടെ ഒരു സിനിമ കേരളീയത്തിലില്ല'; വിമർശനവുമായി വിനയൻ

22 സിനിമകളാണ് കേരളീയത്തിൽ പ്രദർശിപ്പിച്ചത്. അതിൽ ഒന്നുപോലും മണിയുടേതില്ലെന്നും വിനയൻ കുറ്റപ്പെടുത്തി.

MediaOne Logo

Web Desk

  • Published:

    8 Nov 2023 5:06 AM GMT

Vinayan says kalabhavan money movies  avoided from  keraleeyam
X

തിരുവനന്തപുരം: എന്നും കമ്യൂസ്റ്റാണെന്ന് പറഞ്ഞ കലാഭവൻ മണിയെ കേരളീയം പരിപാടിയിൽ അവഗണിച്ചെന്ന് സംവിധായകൻ വിനയൻ. ഒരു നേരത്തെ ആഹാരമില്ലാതെ ദാരിദ്ര്യത്തിലൂടെ കടന്നുവന്ന നടനാണ് മണി. തെങ്ങുകയറ്റക്കാരനായി കഷ്ടപ്പെട്ടു വന്ന മണിയുടെ ഒരു സിനിമ പോലും കേരളീയത്തിൽ ഉൾപ്പെടുത്തിയില്ല. 22 സിനിമകളാണ് കേരളീയത്തിൽ പ്രദർശിപ്പിച്ചത്. അതിൽ ഒന്നുപോലും മണിയുടേതില്ലെന്നും വിനയൻ കുറ്റപ്പെടുത്തി.

മണിയുടെ ഏറ്റവും നല്ല രണ്ട് പടങ്ങൾ സംവിധാനം ചെയ്തത് താനാണ്. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നിവയാണ് മണിയുടെ കരിയറിലെ മികച്ച സിനിമകൾ. ഇത്ര നീതിബോധമില്ലാത്ത അവസ്ഥയുണ്ടാകരുതെന്നും അതിനെതിരെ കലാകാരൻമാർ പ്രതികരിക്കണമെന്നും വിനയൻ പറഞ്ഞു.

TAGS :

Next Story