Quantcast

വിസ്മയ കേസ്; പ്രതിക്കെതിരെ മറ്റിടങ്ങളില്‍ പരാതികള്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷണം

പ്രതി കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ശൂരനാട് പൊലീസ് ശാസ്താംകോട്ട കോടതിയില്‍ അപേക്ഷ നല്‍കി.

MediaOne Logo

Web Desk

  • Published:

    26 Jun 2021 1:40 AM GMT

വിസ്മയ കേസ്; പ്രതിക്കെതിരെ മറ്റിടങ്ങളില്‍ പരാതികള്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷണം
X

കൊല്ലം വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ശൂരനാട് പൊലീസ് ശാസ്താംകോട്ട കോടതിയില്‍ അപേക്ഷ നല്‍കി. തിങ്കളാഴ്ച കേസ് പരിഗണിക്കുമെന്നാണ് വിവരം. അതേസമയം കേസുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന്‍റെ മൊഴിയെടുപ്പ് അവസാനഘട്ടത്തിലാണ്. മരിച്ച വിസ്മയയുടെയും പ്രതി കിരണ്‍കുമാറിന്‍റെയും ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നുളള മൊഴിയെടുപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. രണ്ടാം വട്ടവും കിരണിന്‍റെ സഹോദരി ഭർത്താവ് മുകേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. കിരണിന്‍റെയും വിസ്മയയുടേയും മൊബൈല്‍ഫോണുകളില്‍ നിന്നുളള വിവരങ്ങള്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്.

ഫോറന്‍സിക് ഡയറക്ടര്‍ ശശികലയുടേയും വിസ്മയയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാരുടെയും മൊഴികൾ അന്വേഷണ സംഘം രേഖപെടുത്തി. മോട്ടര്‍വാഹനവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന കിരണ്‍കുമാറിനെതിരെ ജോലിസ്ഥലത്തോ പൊതുയിടങ്ങളിലോ പരാതികള്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശാസ്താകോട്ട ഡി.വൈ.എസ്.പി പി രാജ്കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. കേസന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് വിസ്മയയുടെ കുടുംബവും വ്യക്തമാക്കിയിരുന്നു.

TAGS :

Next Story