Quantcast

വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ കെട്ടിട സമുച്ചയം നിർമിക്കാൻ ഭൂമി അനുവദിച്ചു

മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്റെ കൈവശമുള്ള 17.43 ഏക്കർ ഭൂമിയിൽനിന്ന് എട്ട് ഏക്കർ ഭൂമിയാണ് കൈമാറുക.

MediaOne Logo

Web Desk

  • Published:

    7 Dec 2022 3:58 PM GMT

വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ കെട്ടിട സമുച്ചയം നിർമിക്കാൻ ഭൂമി അനുവദിച്ചു
X

തിരുവനന്തപുരം: ജില്ലയിലെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിർമിക്കാൻ മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്റെ കൈവശമുള്ള 17.43 ഏക്കർ ഭൂമിയിൽനിന്ന് എട്ട് ഏക്കർ ഭൂമിയാണ് കൈമാറുക. ഭൂമിയുടെ ഉടമസ്ഥത റവന്യൂവകുപ്പിൽ നിലനിർത്തിയാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുക.

കൊച്ചി മെട്രോ റെയിൽ പദ്ധതി പേട്ട മുതൽ തൃപ്പൂണിത്തുറ വരെ ദീർഘിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവൃത്തികൾക്ക് പുതുക്കിയ ഭരണാനുമതി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ ഭരണാനുമതി തുകയായ 123 കോടി രൂപയോടൊപ്പം ഭൂമിയേറ്റെടുക്കുന്നതിന് അധികമായി ആവശ്യമായ 8,10,28,411 രൂപ കൂടി ഉൾപ്പെടുത്തി 131 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് നൽകുക.

വടക്കഞ്ചേരി-തൃശ്ശൂർ സെക്ഷൻ ദേശീയപാത വികസനം മൂലം (കുതിരാൻ ടണൽ നിർമാണത്തിന് ഏറ്റെടുത്ത വന ഭൂമി) നഷ്ടമാകുന്ന വന ഭൂമിക്ക് പകരം കാസർകോട് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ ഭീമനടി വില്ലേജിൽ 1.4318 ഹെക്ടർ റവന്യു ഭൂമിയുടെ ഉടമസ്ഥാവകാശം വനം വകുപ്പിന് കൈമാറും.

TAGS :

Next Story