വിഴിഞ്ഞം ലോക ഭൂപടത്തിലേക്ക്; മദർഷിപ്പ് ഇന്ന് രാത്രി എത്തും
വെള്ളിയാഴ്ചയാണ് ട്രയൽ റൺ ആരംഭിക്കുന്നത്
തിരുവനന്തപുരം: വിഴിഞ്ഞത്ത് ചരക്കുനീക്ക ട്രയലിന് കണ്ടെയിനറുകളുമായി മദർഷിപ്പ് ഇന്ന് അർധരാത്രി എത്തും. നാളെ കപ്പലിനെ ബർത്തിൽ അടുപ്പിക്കും. വെള്ളിയാഴ്ചയാണ് ട്രയൽ റൺ ആരംഭിക്കുന്നത്. എട്ടായിരത്തോളം കണ്ടെയിനറുകൾ വഹിക്കാൻ ശേഷിയുള്ള സാൻ ഫെർണാണ്ടോ കപ്പലാണ് വിഴിഞ്ഞത്താദ്യമായി ട്രയൽ റണ്ണിനെത്തുന്നത്. ഇതിൽ നിന്ന് രണ്ടായിരത്തോളം കണ്ടെയിനറുകൾ വിഴിഞ്ഞത്തിറക്കും.
300 മീറ്റർ നീളമുള്ള മദർഷിപ്പിനെ നാളെ ബർത്തിലേക്കടുപ്പിക്കും. ജൂലൈ 12ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളും ചേർന്ന് ട്രയൽ റണ്ണിന് തുടക്കം കുറിക്കും. വിഴിഞ്ഞം ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമായാണ് അറിയപ്പെടുക.
മദർഷിപ്പിലെത്തുന്ന കണ്ടെയിനറുകൾ ഇവിടെ ഇറക്കിയ ശേഷം ഷിപ്പുകളിൽ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകും. സെപ്റ്റംബറിലോ ഒക്ടോബറിലോ അന്താരാഷ്ട്ര തുറമുഖം നാടിന് സമർപ്പിക്കാനാണ് തീരുമാനം.
Adjust Story Font
16