Quantcast

വ്ലോഗര്‍ റിഫ മെഹ്നുവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും

അന്വേഷണ സംഘം ആർഡിഒക്ക് കത്ത് നൽകി.

MediaOne Logo

Web Desk

  • Updated:

    2022-05-02 07:02:39.0

Published:

2 May 2022 6:55 AM GMT

വ്ലോഗര്‍ റിഫ മെഹ്നുവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും
X

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. ഇത് സംബന്ധിച്ച അന്വേഷണ സംഘം ആർഡിഒക്ക് കത്ത് നൽകി. റിഫയുടെ ദൂരൂഹമരണത്തില്‍ ഭര്‍ത്താവിനെതിരെ പോലീസ് കഴിഞ്ഞയാഴ്ചയാണ് കേസെടുത്തത്. ആത്മഹത്യ പ്രേരണാ കുറ്റത്തിനാണ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പോലീസ് കേസെടുത്തത്. കേസിന്‍റെ അന്വേഷണ ചുമതല താമരശ്ശേരി ഡിവൈഎസ്പി അഷ്റഫിനാണ്. റിഫയുടെ മരണത്തില്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് റിഫയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് പോസ്റ്റ് മോര്‍‌ട്ടത്തിന് അന്വേഷണ സംഘം അനുമതി ചോദിച്ചത്. മാർച്ച് ഒന്നിന് ദുബായ് ജാഹിലിയയിലെ ഫ്‌ളാറ്റിലാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

യൂട്യൂബിലെ ലൈക്കിന്‍റെയും,സബ്ക്രിബ്ഷന്‍റെയും പേരില്‍ മെഹ്‍നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് പോലീസിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്. കാക്കൂർ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയത്.

ഇൻസ്റ്റഗ്രാം വഴി പരിജയപ്പെട്ട ഇരുവരും മൂന്ന് വർഷം മുമ്പാണ് വിവാഹിതരായത്. ജോലി ആവശ്യാർത്ഥം ദുബായിലെത്തിയതിന് പിറകെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണം. മരണത്തിൽ ദുരൂഹതയുള്ളതിനാലാണ് മെഹ്നാസിനെതിരെ റിഫയുടെ പിതാവും മാതാവും പരാതി നൽകിയത്. തുടർന്ന് എ.സ്.പി യുടെ നിർദേശപ്രകാരം കാക്കൂർ പൊലീസ് പ്രാഥമികാന്വേഷണം നടത്തി. റിഫക്കും മെഹ്നാസിനും രണ്ടു വയസ്സുള്ള ഒരു കുട്ടിയുണ്ട്.

TAGS :

Next Story