മീഡിയവൺ സ്പെഷൽ കറസ്പോണ്ടൻറ് വി.എം. അഫ്താബ് റഹ്മാന്റെ പിതാവ് നിര്യാതനായി
മയ്യിത്ത് നമസ്കാരം ഞായർ രാവിലെ 11ന് കൊളപ്പുറം നോർത്ത് ജുമാ മസ്ജിദിൽ
എ.ആർ നഗർ: കൊളപ്പുറം നോർത്തിൽ പരേതനായ വി.എ ആസാദിൻ്റെ മകനും മീഡിയവൺ സ്പെഷൽ കറസ്പോണ്ടൻറ് (റിയാദ്) അഫ്താബ് റഹ്മാൻ്റെ പിതാവുമായ വി. മുഹമ്മദ് അബ്ദുന്നാസിർ (64) നിര്യാതനായി. ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്നു. ഭാര്യ: കെ.ടി ആയിശ കീഴുപറമ്പ് . മറ്റു മക്കൾ: അമീൻ ജാവീദ് (ജിദ്ദ), ബാസിമ തസ്നീം.
മരുമക്കൾ: മുനവ്വിർ മമ്മാലിപ്പടി (യു.എ.ഇ), എൻ മൗസൂഫ കൊടിഞ്ഞി, നസ് ലിൻ കരുവാങ്കല്ല്. സഹോദരങ്ങൾ: മുഹമ്മദ് അബ്ദുൽ ഖാദർ, മുഹമ്മദ് മുസ്തഫ, അഹ്മദ് ഇസ്സുദ്ദീൻ, അഹ്മദ് സഈദ്, റൈഹാനത്ത്, പരേതരായ മുഹമ്മദ് അബ്ദുറഹ്മാൻ, മുഹമ്മദലി മാസ്റ്റർ, വി.എ. മുഹ് യിദ്ദീൻ ഹാജി. മയ്യിത്ത് നമസ്കാരം ഞായർ രാവിലെ 11ന് കൊളപ്പുറം നോർത്ത് ജുമാ മസ്ജിദിൽ.
Next Story
Adjust Story Font
16