Quantcast

'കാടിളക്കി പ്രചാരണം നടത്തിയിട്ടും വോട്ടിങ് ശതമാനത്തിൽ ഇടിവ്, രാഷ്ട്രീയ പാർട്ടികൾ പരിശോധിക്കണം': കെ.മുരളീധരൻ

ഇത്രയും ശക്തമായ പ്രചാരണം നടത്തിയിട്ടും എന്ത് കൊണ്ടാണ് വോട്ടർമാർ മുഖം തിരിച്ചിരിക്കുന്നതെന്ന് എല്ലാവരും ചിന്തിക്കണമെന്നും മുരളീധരൻ

MediaOne Logo

Web Desk

  • Published:

    21 Nov 2024 4:42 AM GMT

K Muraleedharan
X

തിരുവനന്തപുരം: പോളിങ് ശതമാനത്തിലെ കുറവ് യുഡിഎഫിനെ ബാധിക്കില്ലെന്ന് കെ.മുരളീധരന്‍. യുഡിഎഫിന്റെ വോട്ട് ബാങ്കുകളിൽ വിള്ളൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

' കാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പ് മുതൽ വോട്ടിങ് ശതമാനം കുറയുന്നു. ഇത്രയും ശക്തമായ പ്രചാരണം നടത്തിയിട്ടും എന്ത് കൊണ്ടാണ് വോട്ടര്‍മാര്‍ മുഖം തിരിച്ചിരിക്കുന്നതെന്ന് എല്ലാവരും ചിന്തിക്കണമെന്നും'- മുരളീധരന്‍ പറഞ്ഞു.

' തദ്ദേശ തെരഞ്ഞെടുപ്പാണ് ഇനി വരാനിരിക്കുന്നത്. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒന്നും എൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ എനിക്ക് പാലക്കാടിന്റെ ചുമതലയാണ്. പാർട്ടിയിൽ സ്പർദ്ധ ഉണ്ടാകുന്ന കാര്യം ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകില്ല. തെറ്റു മനസ്സിലാക്കി വന്നതുകൊണ്ട് സന്ദീപിനെ രണ്ടാം പൗരനായി ഇനി നമ്മൾ കാണില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

Watch Video Report


TAGS :

Next Story