'പിണറായി ഞെട്ടുന്ന ഭൂരിപക്ഷത്തിൽ നിലമ്പൂർ യുഡിഎഫ് പിടിക്കും, കളത്തിലിറങ്ങുന്നത് കരുത്തനായ സ്ഥാനാർഥി'- വി.എസ് ജോയ്
പി.വി അൻവറിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് പറഞ്ഞു
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിക്കണമെന്ന പി.വി അൻവറിന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്. കരുത്തനായ സ്ഥാനാർഥിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കും. ആര്യാടൻ മുഹമ്മദിന്റെയും വി.വി പ്രകാശിന്റെയും വലിയ ആഗ്രഹമായിരുന്നു മണ്ഡലം തിരിച്ചുപിടിക്കുക എന്നത്. പിണറായി വിജയൻ ഞെട്ടിത്തരിക്കുന്ന ഭൂരിപക്ഷത്തിൽ നിലമ്പൂരിൽ യുഡിഎഫ് ജയിക്കുമെന്നും വി.എസ്.ജോയ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിന്റെ നേരിടാൻ കോൺഗ്രസ് സർവസജ്ജമാണ്. ഹൈക്കമാൻഡ് പ്രഖ്യാപിക്കുന്ന സ്ഥാനാർഥിക്ക് പിന്നിൽ പാർട്ടി ഒറ്റക്കെട്ടായി അണിനിരക്കും. അൻവറിന്റെ അഭിപ്രായം അദ്ദേഹം പറഞ്ഞു, എന്നാൽ. തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. നിലമ്പൂരിൽ അൻവർ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. നിലമ്പൂരിൽ ആരു പിന്തുണ പ്രഖ്യാപിച്ചാലും ഗുണകരമാണെന്നും ജോയ് പറഞ്ഞു.
ദേശീയതലത്തിൽ തൃണമൂലുമായി സുഖകരമായ ബന്ധമല്ല. അതുകൊണ്ടുതന്നെ തൃണമൂലിന്റെ ഭാഗമായി അൻവറിനെ എടുക്കുന്ന കാര്യത്തിലും ദേശീയ നേതൃത്വം ആണ് തീരുമാനമെടുക്കേണ്ടത്. അൻവറിന്റെ പിന്തുണയെ സ്വാഗതം ചെയ്യുന്നുവെന്നും വിഎസ് ജോയ് പറഞ്ഞു.
Adjust Story Font
16