Quantcast

സംസ്ഥാന വാഫി, വഫിയ്യ കലോത്സവവും ബിരുദദാന സമ്മേളനവും എറണാകുളത്ത്

'ഇസ്‌ലാം: ലളിതം, സുന്ദരം' എന്ന പ്രമേയത്തിൽ കളമശ്ശേരി സംറ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പരിപാടി.

MediaOne Logo

Web Desk

  • Published:

    8 Dec 2024 3:41 AM GMT

Wafi Wafiyya kalotsavam
X

പാണക്കാട്: സംസ്ഥാന വാഫി വഫിയ്യ കലോത്സവ, ബിരുദദാന സമ്മേളനം ജനുവരി 15,16 തീയതികളിൽ എറണാകുളത്ത് നടക്കും. 'ഇസ്‌ലാം: ലളിതം, സുന്ദരം' എന്ന പ്രമേയത്തിൽ കളമശ്ശേരി സംറ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പരിപാടി.

പാനൽ ഡിസ്‌കഷൻ, ക്യൂ ഫോർ ടുമോറോ, ലൈവ് ഷോ, ഫിഖ്ഹ് സെമിനാർ, വനിതാ സമ്മേളനം, വാഫി വഫിയ്യ ബിരുദദാന സമ്മേളനം, തുടങ്ങി വിവിധ സെഷനുകളായി നടക്കുന്ന പരിപാടിയിൽ മത വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ സംബന്ധിക്കും.

കോർഡിനേഷൻ ഓഫ് ഇസ്ലാമിക്ക് കോളേജസി(സിഐസി)ന് കീഴിലുള്ള അറുപതിൽ പരം വാഫി വഫിയ്യ സ്ഥാപനങ്ങളിലെ വിദ്യാർഥി വിദ്യാർഥിനികൾ മത്സരിക്കുന്ന സോണൽ കലോത്സവങ്ങൾ സമ്മേളനത്തിന് മുന്നോടിയായി ഡിസംബർ അവസാന വാരത്തിൽ വിവിധ ക്യാമ്പസുകളിലായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പാണക്കാട് നടന്ന പ്രഖ്യാപന ചടങ്ങിൽ സിഐസി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സിഐസി വൈസ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങൾ, ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി അദൃശ്ശേരി, ബി.എസ്.കെ തങ്ങൾ എടവണ്ണപ്പാറ, ഇബ്രാഹിം ഫൈസി തിരൂർക്കാട്, ഹബീബുല്ല ഫൈസി പള്ളിപ്പുറം, അഹ്മദ് ഫൈസി കക്കാട്, ഡോ. റഫീഖ് അബ്ദുൽ ബർ വാഫി ചേകനൂർ, ഡോ. മുഹമ്മദലി വാഫി ചെമ്പുലങ്ങാട്, സഹലുറഹ്മാൻ വാഫി പുത്തനഴി, അഹ്മദ് ജവാദ്, അനീസുദ്ദീൻ പെരുവള്ളൂർ, അനസ് ചെത്തല്ലൂർ എന്നിവർ സംബന്ധിച്ചു.

TAGS :

Next Story