Quantcast

വഖഫ് ഭേദഗതി നിയമം: പേഴ്സണൽ ബോർഡ് പ്രതിഷേധ സംഗമം 26ന് കോഴിക്കോട്

സംഗമത്തിൽ വിവിധ മത-രാഷ്ട്രീയ മേഖലകളിലുള്ളവർ പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    20 April 2025 3:16 PM IST

വഖഫ് ഭേദഗതി നിയമം: പേഴ്സണൽ ബോർഡ് പ്രതിഷേധ സംഗമം 26ന് കോഴിക്കോട്
X

കോഴിക്കോട്: ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ബോർഡ് രാജ്യ വ്യാപകമായി വഖഫ് ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് എംഎസ്എസ് ഹാളിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. വഖഫ് സംരഭങ്ങൾ നിർത്തലാക്കുന്നതിനും കയ്യേറ്റം ചെയ്യുന്നതിനും സഹായകമായ വഖഫ് നിയമം പിൻവലിണക്കമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സംഗമത്തിൽ വിവിധ മത-രാഷ്ട്രീയ മേഖലകളിലുള്ളവർ പങ്കെടുക്കും.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറംഗവും പേഴ്സണൽ ബോർഡ് ക്ഷണിതാവുമായ ഡോ. മുഹമ്മദ് ബഹാഉദ്ദീൻ നദ്‌വി, കേരള മുസ്‌ലിം ജമാഅത്ത് പ്രതിനിധി പ്രാഫ. എ.കെ അബ്ദുൽഹമീദ്, കേരള നദ്‌വതുൽ മുജാഹിദീൻ പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി, ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്‌മാൻ, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമാ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കെഎൻഎം മർകസുദ്ദഅവ പ്രസിഡണ്ട് സി.പി ഉമ്മർ സുല്ലമി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പ്രസിഡണ്ട് പി.എൻ ലത്വീഫ് മദനി, പേഴ്സണൽ ബോർഡ് എക്സിക്യൂട്ടീവ് മെമ്പർ ഹാഫിള് അബ്ദുശ്ശുകൂർ ഖാസിമി, സംസ്ഥാന ജംഇയ്യതുൽ ഉലമാ പ്രസിഡണ്ട് എ.നജീബ് മൗലവി പേഴ്സണൽ ബോർഡ് മെമ്പർ ഇ.ടി മുഹമ്മദ് ബഷീർ എം.പി, ജംഇയ്യതുൽ ഉലമാ ഹിന്ദ്, കേരള വൈസ് പ്രസിഡണ്ട് സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങൾ, എംഎസ്എസ് സംസ്ഥാന പ്രസിഡണ്ട് ഡോ.പി. ഉണ്ണീൻ, മെക്ക സംസ്ഥാന പ്രസിഡണ്ട് ഡോ.പിനസീർ, അബ്ദുസ്സമദ് സമദാനി എംപി, എം.കെ രാഘവൻ എം.പി, അഹമദ് ദേവർകോവിൽ എംഎൽഎ, പി.എം.എ സലാം, നാസർ ഫൈസി കൂടത്തായി, ഡോ.ഹുസൈൻ മടവൂർ, ശിഹാബ് പൂക്കോട്ടൂർ, ഐ.പി അബ്ദുസ്സലാം, ഡോ. മുഹമ്മദ് യൂസുഫ് നദ്‌വി, മുസമ്മിൽ കൗസരി, എഞ്ചിനീയർ പി. മമ്മദ് കോയ തുടങ്ങിയവർ പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കും.

TAGS :

Next Story