മുല്ലപ്പെരിയാറില്‍ നിന്നും കാർഷികാവശ്യങ്ങൾക്കായി കൂടുതൽ വെള്ളം തമിഴ്‌നാട് കൊണ്ടുപോയി തുടങ്ങി
സെക്കന്‍ഡില്‍ 300 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്
മുല്ലപ്പെരിയാര്‍ ഡാം
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കാർഷികാവശ്യങ്ങൾക്കായി കൂടുതൽ വെള്ളം തമിഴ്‌നാട് കൊണ്ടുപോയി തുടങ്ങി. സെക്കന്‍ഡില്‍ 300 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. ബേബി ഡാം ബലപ്പെടുത്തി 152 അടിയിലേക്ക് ജലനിരപ്പെത്തിക്കാനുള്ള ശ്രമം തുടരുമെന്ന് തമിഴ്നാട് സഹകരണ വകുപ്പ് മന്ത്രി ഐ.പെരിയ സാമി പറഞ്ഞു.
തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകൾ കാർഷികവൃത്തിക്കായി മുല്ലപ്പെരിയാര്‍ അണക്കെട്ടിനെയാണ് ആശ്രയിക്കുന്നത്. കാലവര്‍ഷം ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തമിഴ്‌നാട് കൂടുതൽ വെള്ളമെടുത്ത് തുടങ്ങിയത്. തേക്കടിയില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം തമിഴ്‌നാട് സഹകരണ മന്ത്രി ഐ. പെരിയസാമിയുടെ സാന്നിധ്യത്തിൽ ഷട്ടര്‍ തുറന്നു. 120 ദിവസത്തേയ്ക്ക് 200 ഘനയടി വെള്ളം കൃഷിയ്ക്കും 100 ഘനയടി കുടിവെള്ളത്തിനുമായാണ് തമിഴ്നാട് ഉപയോഗിക്കുന്നത്.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്നതിൽ ഇരു സംസ്ഥാനങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും 152 അടിയിലേക്ക് ജലനിരപ്പെത്തിക്കാനാകും സർക്കാർ ശ്രമമെന്നും തമിഴ്നാട് സഹകരണ വകുപ്പ് മന്ത്രി ഐ.പെരിയ സാമി പറഞ്ഞു. കാലവര്‍ഷം ആരംഭിക്കാനിരിക്കെ 118.45 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 142 അടിയാണ് അനുവദനീയ സംഭരണശേഷി.
Adjust Story Font
16