Quantcast

വയനാട്ടിൽ വാശിയേറിയ പോരാട്ടം; ഇന്ന് യുഡിഎഫ് നിയോജകമണ്ഡലം കൺവെൻഷനുകൾ

മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് യുഡിഎഫിൻ്റെ നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍ നടക്കും

MediaOne Logo

Web Desk

  • Published:

    19 Oct 2024 1:10 AM

വയനാട്ടിൽ വാശിയേറിയ പോരാട്ടം; ഇന്ന് യുഡിഎഫ് നിയോജകമണ്ഡലം കൺവെൻഷനുകൾ
X

വയനാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിൽ എൽഡിഎഫും യുഡിഎഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ വാശിയേറിയ പോരാട്ടത്തിലാണ് മുന്നണികൾ. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് യുഡിഎഫിൻ്റെ നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍ നടക്കും.

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം പി, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി മുതിർന്ന നേതാക്കള്‍ കൺവെൻഷനുകളിൽ പങ്കെടുക്കുന്നുണ്ട്. സ്ഥാനാർഥിത്വം നേരത്തെ പ്രഖ്യാപിക്കപ്പെട്ടതാണെങ്കിലും പ്രിയങ്കാ ഗാന്ധി ഇതുവരെ മണ്ഡലത്തിലെത്തിയിട്ടില്ല. അതേസമയം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് മണ്ഡലത്തിലെത്തും. വൈകുന്നേരം മൂന്ന് മണിയോടെ ലക്കിടിയിൽ സത്യൻ മൊകേരിയെ സ്വീകരിക്കുന്ന എൽഡിഎഫ് പ്രവർത്തകർ, ശേഷം കൽപ്പറ്റയിൽ റോഡ് ഷോയും ഒരുക്കിയിട്ടുണ്ട്. എൻഡിഎ സ്ഥാനാർഥി ആരെന്ന് കൂടി വ്യക്തമാകുന്നതോടെ വയനാട്ടിലെ മത്സരചിത്രം പൂർണമാകും.


TAGS :

Next Story