Quantcast

വയനാട് പൂക്കോട് വിനോദയാത്രാ ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്‌; ആരുടെയും നില ഗുരുതരമല്ല

കർണാടകയിലെ കുശാൽനഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്.

MediaOne Logo

Web Desk

  • Updated:

    2024-12-04 01:24:43.0

Published:

4 Dec 2024 1:06 AM GMT

Wayanad Bus Accident
X

കല്‍പറ്റ: വയനാട് പൂക്കോട് വിനോദയാത്രാ ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ആരുടെയും പരിക്ക് സാരമുള്ളതല്ല.

കർണാടകയിൽ നിന്നുള്ള വിദ്യാർഥികൾ സഞ്ചരിച്ച് ബസാണ് മറിഞ്ഞത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. കർണാടകയിലെ കുശാൽനഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. വെറ്ററിനറി കോളേജിന് സമീപത്തെ പുഴയിലേക്ക് വാഹനം മറിയുകയായിരുന്നു.

വിനോദയാത്രയ്ക്ക് എത്തിയ കെപിഎസ് ആർനള്ളി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് അപകടത്തില്‍പെട്ടത്. 45 വിദ്യാർഥികളും ഒമ്പത് അധ്യാപകരും ഒരു കുക്കുമടക്കം 57 പേരാണ് ബസി ലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സും വൈത്തിരി പൊലീസും ഹൈവേ പൊലീസും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തി.

Watch Video Report


TAGS :

Next Story