Quantcast

വയനാട് പുനരധിവാസം: ഗുണഭോക്താക്കൾക്ക് വേണ്ട മാനദണ്ഡങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി

സുരക്ഷിതമേഖലയിലുളളതും ഭാഗികമായി നശിച്ചതുമായ വീടുകളിൽ താമസിക്കുന്നവർക്ക് പുനരധിവാസത്തിന് അർഹതയില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു

MediaOne Logo

Web Desk

  • Updated:

    4 Feb 2025 5:05 PM

Published:

4 Feb 2025 4:01 PM

വയനാട് പുനരധിവാസം: ഗുണഭോക്താക്കൾക്ക് വേണ്ട മാനദണ്ഡങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി
X

വയനാട് : മുണ്ടകൈ-ചൂരൽമല ദുരന്തത്തിൽ ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളുമായി സർക്കാർ ഉത്തരവിറങ്ങി. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സുരക്ഷിതമായ സ്ഥലത്ത് മറ്റ് വീടുണ്ടെങ്കിൽ പുനരധിവാസത്തിന് അർഹതയില്ല, വീട് നശിച്ചതിനുളള 4 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് മാത്രമേ ഇവർക്ക് ലഭിക്കുകയുള്ളൂ ദുരന്തമേഖലയിലെ വീട് വാടകക്ക് നൽകിയിരിക്കുകയാണെങ്കിൽ വാടകക്കാരന് പുതിയ വീടിന് അർഹതയുണ്ട്.

വാടക വീടുകളിൽ താമസിച്ചിരുന്നവർക്ക് പുനരധിവാസ പ്രകാരം വീട് നൽകും. വാടകക്ക് വീട് നൽകിയ ആളിന് വേറെ വീടില്ലെങ്കിൽ അവർക്കും പുതിയ വീട് അനുവദിക്കും. ലൈഫ് പദ്ധതി പ്രകാരം നിർമ്മാണത്തിലിരുന്ന വീടുകൾ നശിച്ചക്കുകയോ നോ-ഗോ സോണിലോ ആണെങ്കിൽ പുതിയ വീട് നൽകും. ഒരു വീട്ടിൽ താമസിക്കുന്ന കൂട്ടുകൂടുംബങ്ങൾക്ക് റേഷൻ കാർഡ് അടിസ്ഥാനത്തിൽ പുതിയ വീട് നൽകും. സുരക്ഷിതമേഖലയിലുളളതും ഭാഗികമായി നശിച്ചതുമായ വീടുകളിൽ താമസിക്കുന്നവർക്ക് പുനരധിവാസത്തിന് അർഹതയില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

TAGS :

Next Story