Quantcast

വയനാട് പുനരധിവാസം; സർവകക്ഷി യോഗം 29 ന്

ഓൺലൈനായാണ് യോഗം ചേരുക

MediaOne Logo

Web Desk

  • Published:

    25 Aug 2024 12:48 PM GMT

Comprehensive rehabilitation package to be announced in Mundakkai - Welfare Party
X

മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു. ഈ മാസം 29നാണ് സർവ്വകക്ഷി യോഗം നടക്കുക. വൈകുന്നേരം 4.30ന് ഓൺലൈനായാണ് യോഗം ചേരുക. റവന്യൂ-ഭവനനിർമ്മാണം, വനം-വന്യജീവി, ജല വിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷൻ-പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്-വിനോദസഞ്ചാരം, പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കവിഭാഗക്ഷേമ വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരും യോ​ഗത്തിൽ പങ്കെടുക്കും.

അതേസമയം ദുരന്ത മേഖലയിൽ ഇന്ന് നടത്തിയ തിരച്ചിലിൽ ശരീരഭാ​ഗങ്ങൾ കണ്ടെത്തി. അസ്ഥി ഭാഗങ്ങളും മുടിയും ഉൾപ്പെടെ 6 ശരീര ഭാഗങ്ങളാണ് ലഭിച്ചത്. കണ്ടെത്തിയ ശരീരഭാ​ഗങ്ങ‌ളുടെ ഡിഎൻഎ പരിശോധന നടത്തും. ആനടിക്കാപ്പിൽ- സൂചിപ്പാറ മേഖലയിൽ നടത്തിയ തിരച്ചിലിലാണ് ശരീരഭാ​ഗങ്ങൾ കണ്ടെത്തിയത്.

TAGS :

Next Story