കനത്ത മഴ: വയനാട്ടിൽ റോഡ് ഒലിച്ചുപോയി
നിലവിൽ മഴക്ക് നേരിയ ശമനമുണ്ട്
മീനങ്ങാടി: കനത്ത മഴയെത്തുടർന്ന് വയനാട്ടിൽ പാലം ഒലിച്ചുപോയി. അപ്പാട് കോളനിക്കടുത്തുള്ള റോഡ് ആണ് ഒലിച്ചു പോയത്.
ഇന്ന് വൈകുന്നേരം മൂന്നു മണി മുതലാണ് വയനാട്ടിൽ പലയിടങ്ങളിലും കനത്ത മഴ തുടങ്ങിയത്. കൽപ്പറ്റ,മീനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത മഴയുണ്ടായിരുന്നു. മീനങ്ങാടിയിൽ ചൂതപ്പാറയുമായി ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡാണ് ഒലിച്ചു പോയത്. ആലിലക്കുന്ന് തോട് കരകവിഞ്ഞതാണ് അപകടത്തിന് കാരണം. പ്രദേശത്ത് നിലവിൽ മഴക്ക് നേരിയ ശമനമുണ്ട്.
മേഖലയിൽ ഇപ്പോൾ ഗതാഗത നിയന്ത്രണമുണ്ട്. റോഡ് പുനർമിർമിക്കുന്നത് വരെ മേഖലയിലേക്ക് വാഹനങ്ങൾ കടത്തി വിടാൻ കഴിയാത്ത സാഹചര്യമാണ്.
Next Story
Adjust Story Font
16