വയനാട്ടിൽ നാടടക്കി തെരച്ചിൽ തുടരുന്നതിനിടെ വീണ്ടും ആടിനെ കൊന്ന് കടുവ
ഇതോടെ പ്രദേശത്ത് ഒരാഴ്ചയ്ക്കിടെ കടുവ പിടികൂടുന്ന ആടുകളുടെ എണ്ണം അഞ്ചായി
വയനാട്: വയനാട് പുൽപ്പള്ളിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവക്കായി തെർമൽ ഡ്രോൺ ക്യാമറയുപയോഗിച്ചും കുംകിയാനകളെ എത്തിച്ചും നാടടക്കി തിരച്ചിൽ തുടരുന്നതിനിടയിലും വീണ്ടും ആടിനെ കൊന്ന് കടുവ. ഇന്നലെ രാത്രി 12 മണിയോടെ തൂപ്ര അങ്കണവാടിക്ക് സമീപത്ത് ചന്ദ്രൻ പെരുമ്പറമ്പിൽ എന്നയാളുടെ ആടിനെ കടുവ കൊന്നു. വനംവകുപ്പ് ഡ്രോൺ വഴി തെരച്ചിൽ തുടരുന്നതിനിടെയാണ് സംഭവം. ഇതോടെ പ്രദേശത്ത് ഒരാഴ്ചയ്ക്കിടെ കടുവ പിടികൂടുന്ന ആടുകളുടെ എണ്ണം അഞ്ചായി.
Updating...
Next Story
Adjust Story Font
16