വയനാട് കാട്ടാന ആക്രമണം; നിർമാണ തൊഴിലാളിക്ക് പരിക്ക്
സാധനങ്ങൾ വാങ്ങാനായി പോകും വഴിയാണ് അപകടം, ഒപ്പമുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു

വയനാട്: കാട്ടാന ആക്രമണത്തിൽ വയനാട് ചേകാടിയിൽ ഒരാൾക്ക് പരിക്ക്. പാലക്കാട് സ്വദേശി സതീശനാണ് (40) പരിക്കേറ്റത്. പ്രദേശത്തെ റിസോർട്ട് നിർമ്മാണത്തിന് എത്തിയ നിർമാണത്തൊഴിലാളിയാണ് സതീശൻ. കാട്ടിലൂടെയുള്ള യാത്രക്കിടെയാണ് ആക്രമണം. സതീശനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വൈകീട്ട് നാലുമണിയോടെയാണ് സംഭവം. പാതിരി കുടിയാൻ മലയിലെ കടയിലേക്ക് സാധനങ്ങൾ വാങ്ങുവാൻ കാട്ടിലൂടെ വരും വഴി ആണ് ആക്രമണം. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
Next Story
Adjust Story Font
16