സുപ്രിംകോടതി വിധി ബിൽക്കീസ് ബാനുവിന്‍റെ പോരാട്ട വിജയം-റസാഖ് പാലേരി
''കലാപങ്ങളിൽ അടിച്ചമർത്തലിന്റെ ആയുധമായി ബലാത്സംഗം എന്ന ക്രൂരകൃത്യം ചെയ്യുന്നവർക്കെതിരെയുള്ള സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പോരാട്ടമായിരുന്നു ബില്‍ക്കീസ് ബാനുവിന്‍റേത്.''
കോഴിക്കോട്: ബലാത്സംഗക്കേസില്‍ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സുപ്രിംകോടതി ബില്‍ക്കീസ് ബാനുവിന്‍റെ പോരാട്ട വിജയമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റസാഖ് പാലേരി. കലാപങ്ങളിൽ അടിച്ചമർത്തലിന്റെ ആയുധമായി ബലാത്സംഗം എന്ന ക്രൂരകൃത്യം ചെയ്യുന്നവർക്കെതിരെയുള്ള സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പോരാട്ടമായിരുന്നു അവരുടേതെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ക്രൂരമായ ബലാത്സംഗം ചെയ്തവര്‍ക്കും ഗർഭസ്ഥ ശിശുവിനെ പോലും കൊല്ലുകയും ചെയ്തവര്‍ക്കും വർഷങ്ങൾ നീണ്ടുനിന്ന നിയമപോരാട്ടങ്ങളിലൂടെ ശിക്ഷ വാങ്ങിക്കൊടുത്ത ഏറ്റവും വലിയ അതിജീവനത്തിന്റെ പ്രതീകം കൂടിയായിരുന്നു ബിൽക്കീസ് ബാനു. അവരുടെ പോരാട്ടങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ നീതിയുടെയും ജനാധിപത്യത്തിന്റെയും വിശ്വാസ്യത തകർക്കുന്നതായിരുന്നു ഗുജറാത്ത് സർക്കാരിന്റെ നടപടി. ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയുള്ള സുപ്രിംകോടതിവിധി രാജ്യത്തെ നീതിക്കും ജനാധിപത്യത്തിനും പ്രതീക്ഷയും ആശ്വാസവും നൽകുന്നതാണെന്നും പാലേരി ചൂണ്ടിക്കാട്ടി.
കോടതി അധികാരങ്ങൾക്ക് പുറത്തുനിന്നുള്ള, ഗുജറാത്ത് സർക്കാരിന്റെ ഏകാധിപത്യ തീരുമാനമായിരുന്നു ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളുടെയും ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള ഉത്തരവ്. അങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നതാണ് സുപ്രിംകോടതി വ്യക്തമാക്കി. രാജ്യത്ത് കലാപം ആയുധമാക്കി മാറ്റിയവർക്കും അവരെ ഏതു വിധത്തിലും സംരക്ഷിക്കുന്ന സംഘ്പരിവാറിന്റെ ജനാധിപത്യ വിരുദ്ധതയ്ക്കുമുള്ള തിരിച്ചടിയാണ് സുപ്രിംകോടതിയുടെ വിധിയെന്നും റസാഖ് പാലേരി കൂട്ടിച്ചേര്‍ത്തു.
Summary: ''Supreme Court verdict is the victory for Bilkis Bano's resilience'': Says Welfare Party Kerala state Razak Paleri
Adjust Story Font
16