Quantcast

ക്ഷേമ പെൻഷൻ; ഒരു മാസത്തെ ഗഡു വിതരണം 24 മുതൽ

പെൻഷൻ വിതരണത്തിനായി 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

MediaOne Logo

Web Desk

  • Published:

    21 July 2024 12:17 PM

welfare pension; One month installment disbursement from 24, latest news malayalam ക്ഷേമ പെൻഷൻ; ഒരു മാസത്തെ ഗഡു വിതരണം 24 മുതൽ
X

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷന്റെ ഒരു ഗഡു വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കും. ഒരു മാസത്തെ തുകയായ 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.

സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും.

അതാത്‌ മാസം പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ഈവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ കഴിഞ്ഞ മാർച്ച് മുതൽ അതാത് മാസം പെൻഷൻ നൽകി വരുന്നുണ്ട്.

TAGS :

Next Story